സ്വപ്നനഗരത്തിന് ഉല്ലാസക്കുളിരേകാന് വേനല്‍ വിസ്മയത്തിന് (ദുബായ് സമ്മര്‍ സര്‍പ്രൈസസ്-ഡിഎസ്എസ്) നാളെ തുടക്കം. ഓഗസ്റ്റ് 3 വരെ നീളുന്ന മേളയില്‍ ഭക്ഷ്യമേളകള്‍, വന്‍ ഓഫറുകളോടെ വില്പന മേള തുടങ്ങിയവ ഉണ്ടാകും. കൈനിറയെ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. മാളുകള്‍, ക്രീക്കുകള്‍, പാര്‍ക്കുകള്‍, വഴിേയാരങ്ങള് എന്നിവയെല്ലാം ആഘോഷ അരങ്ങുകളാകും.