
ദുബായ്: അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ദുബായ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അനധികൃത താമസകാര്‍ക്ക് താമസം നിയമവിധേയമാക്കാനോ അതല്ലെങ്കില്‍ ഫൈന്‍ അടക്കാതെ രാജ്യം വിടാനോ അനുമതി നല്കി പോയ വര്‍ഷമാണ് യു.എ.ഇ അഞ്ച് മാസത്തോളം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഡിസംബര്‍ അവസാനം വരെ അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാത്തവരുടെ കാര്യത്തില്‍ ഇനി യാതൊരു ഇളവും ഉണ്ടാകില്ലെന്ന് ദുബായ് എമിഗ്രേഷന്‍ വ്യക്തമാക്കി.
നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നും അധിക്യതര്‍ താക്കീത് നല്കി. ദുബായില്‍ മാത്രം പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേര്‍ക്കാണെന്ന് ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.
പൊതുമാപ്പ് കാലയളവില്‍ ദുബായില്‍ 13,843 പേര് തങ്ങളുടെ വിസ സ്റ്റാറ്റസ് മാറ്റുകയും 18,530 പേര് വിസ പുതുക്കുകയും 6,288 പേര്ക്ക്പുതിയ റെസിഡന്‍സി വിസ ലഭിക്കുകയും ചെയ്തു. അതേസമയം തന്നെ ദുബായില്‍ നിന്ന് പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കി രാജ്യം വിട്ടവരുടെ എണ്ണം മുപ്പതിനായിരത്തിനു മുകളിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.