Currency

ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപമുള്ള നഗരമെന്ന പദവി ഇനി ദുബായ്ക്ക് സ്വന്തം

സ്വന്തം ലേഖകന്‍Sunday, March 17, 2019 5:30 pm

ദുബായ്: റോബോട്ടിക്‌സിലും നിര്‍മിതബുദ്ധിയിലും ദുബായിയുടെ മുന്നേറ്റം തുടരുന്നു. യു.എസ്, യു.കെ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളി രണ്ട് മേഖലകളിലും ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപമുള്ള നഗരമെന്ന പദവി ദുബായ്ക്ക് ലഭിച്ചു. ഉന്നതസാങ്കേതിക രംഗത്ത് പിന്നിട്ട മൂന്നു വര്‍ഷം 2160 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ദുബായ് നേടിയെടുത്തത്.

കൂടുതല്‍ പുതിയ സംരംഭങ്ങള്‍ ഈ രംഗത്ത് ആവിഷ്‌കരിക്കുമെന്നും ദുബായ് സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 8 മുതല്‍ 10 വരെ ദുബായില്‍ നടക്കുന്ന നിക്ഷേപക സംഗമത്തോടനുബന്ധിച്ചാണ് കണക്കുകള്‍ പുറത്തുവിട്ടത്. സ്മാര്‍ട് സാങ്കേതിക വിദ്യകളുമായി ദുബായ്ഡ വികസന വിപ്ലവത്തിന്റെ പാതയിലാണെന്ന് നിക്ഷേപക സംഗമത്തിന്റെ സംഘാടകര്‍ അറിയിച്ചു.

നിര്‍മിതബുദ്ധി, ബ്ലോക്‌ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് തുടങ്ങിയവ രാജ്യത്തിന്റെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും അവസരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x