വെള്ളിയാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. 500 മീറ്ററില്‍ താഴെ മാത്രമാണ് ദൂരക്കാഴ്ച സാധ്യമാവുന്നത്. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ് റോഡ്, അല്‍ ദഫ്റ, അല്‍ ശവാമീഖ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മഞ്ഞ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.