
ദുബായ്: മാര്‍ച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. യു.എ.ഇ ഇന്ധന വിലനിര്‍ണയ കമ്മിറ്റി പ്രഖ്യാപിച്ച ഇന്ധന വിലയില്‍ പെട്രോളിനും ഡീസലിനും നേരിയ വര്‍ധനയുണ്ട്. പിന്നിട്ട നാലു മാസങ്ങളില്‍ യു.എ.ഇയിലെ ഇന്ധന വിലയില്‍ കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മാര്‍ച്ച് മാസം നിരക്കില്‍ ചെറിയ വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൂപ്പര്‍98 പെട്രോള്‍ ലീറ്ററിന് മാര്‍ച്ച് മുതല്‍ 2 ദിര്‍ഹം 4 ഫില്‍സായിരിക്കും നിരക്ക്. ഒരു ദിര്‍ഹം 95 ഫില്‍സാണ് നിലവിലെ നിരക്ക്. സ്‌പെഷ്യല്‍95 ലിറ്ററിന് ഒരു ദിര്‍ഹം 92 ഫില്‍സായിരിക്കു. 1.84 ഫില്‍സാണ് ഈ മാസം ഈടാക്കി വരുന്നത്. ഡീസല്‍ ലിറ്ററിന് 13 ഫില്‍സ് വര്‍ധിക്കും. ഈ മാസം ലീറ്ററിന് 2.28 ഫില്‍സുള്ള ഡീസലിന് മാര്‍ച്ചില്‍ രണ്ട് ദിര്‍ഹം 41 ഫില്‍സ് നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.