പുതുവര്‍ഷാഘോഷം നടക്കുന്നതിനാല്‍ ദുബായ് നഗരത്തില്‍ ബുര്‍ജ് ഖലീഫ പരിസരത്ത് ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പല റോഡുകളും വൈകുന്നേരം മുതല്‍ അടച്ചിടും. വിപുലമായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്.ടി.എ അധികൃതര്‍ അറിയിച്ചു.
സ്കൂള്‍ ബസുകളെ പരിഗണിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കി ദുബായ് ആര്‍ടിഎ. സ്കൂള്‍ ബസുകളുടെ പിന്നിലുള്ള വാഹനങ്ങള്‍ ‘സ്റ്റോപ്പ്’ ബോര്‍ഡ് കണ്ടിട്ടും മുന്നോട്ടെടുത്താല്‍ 1000 ദിര്‍ഹമാണ് പിഴ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണിതെന്ന് ആര്‍ടിഎ ഗതാഗത നിരീക്ഷണ വിഭാഗം മേധാവി മുഹമ്മദ് നബ്ഹാന് പറഞ്ഞു.
രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട് ഗേറ്റ് വഴി ഈ വര്‍ഷം കടന്നു പോയത് 1.07 കോടി യാത്രക്കാര്‍. സ്മാര്‍ട് ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം അടുത്ത വര്‍ഷം 30% വര്‍ധിക്കുമെന്നും എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി വ്യക്തമാക്കി. 122 സ്മാര്‍ട് ഗേറ്റുകളാണ് ദുബായിലുള്ളത്.
യു.എ.ഇയില്‍ ജനുവരി മാസത്തെ ഇന്ധനവില ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ജനുവരിയില്‍ നിരക്ക് വീണ്ടും കുറയും. യു.എ.ഇ ഇന്ധന വിലനിര്‍ണയ കമ്മിറ്റിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്.
കാന്‍സറുകളുടെ നിര്‍ണ്ണയവും ചികിത്സയുമാണ് ഇതില്‍ ഉള്‍പ്പെടുക. തൊഴില്‍ ഉടമകളില്‍ നിന്നുകൂടി വിഹിതം ഉള്‍പ്പെടുത്തി കൊണ്ടുള്ള പദ്ധതിയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി ആവിഷ്കരിക്കുന്നത്. ഒന്നര ലക്ഷം ദര്‍ഹം വരെയുള്ള ചികിത്സയാണു ഇതുപ്രകാരം സൗജന്യമായി നിര്‍വഹിക്കാന്‍ കഴിയുക.
ഇരുപത്തിനാലാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്.
മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ക്ക് ദുബായ് സിവില്‍ ഡിഫന്‍സിന്റെ സുരക്ഷാ മുന്നറിയിപ്പ്. മാനദണ്ഡങ്ങള്‍ അനുസരിച്ച് കൂടാരം കെട്ടി കഴിയണം എന്നാണ് പ്രധാന നിര്‍ദേശം. തണുപ്പുകാലം ആസ്വദിക്കാന്‍ നിരവധി കുടുംബങ്ങളാണിപ്പോള്‍ മരുഭൂമിയില്‍ എത്തുന്നത്.
വ്യാജ പാസ്പോര്ട്ടുകള് കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായി ദുബായ് എമിഗ്രേഷന്‍. ജി.ഡി.ആര്.എഫ്.എ ദുബായ്ക്ക് കീഴിലുള്ള ഡോക്യുമെന്റ് എക്സാമിനേഷന് കേന്ദ്രത്തിന്റെ സഹായത്തേടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ദുബായില്‍ ഇനി മുതല്‍ അഞ്ചു മിനിറ്റില്‍ ടാക്സി സര്‍വീസ് ലഭ്യമാക്കുന്ന കരീം ആപ്പ് പദ്ധതിക്ക് ഉടന്‍ തുടക്കമാകും. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും കരീമും ചേര്‍ന്നാണ് അതിനുള്ള സൗകര്യം ഒരുക്കുന്നത്. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരു വിഭാഗവും ഒപ്പുവെച്ചു.
പ്രവാസികള്‍ക്കായി നോര്‍ക്ക പുതിയ ഡിവിഡന്റ് പദ്ധതി കൊണ്ട് വരുന്നു. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അയ്യായിരത്തി അഞ്ഞൂറ് രൂപ ഡിവിഡന്റ് നല്‍കുന്നതാണ് പദ്ധതി.