Currency

സ്‌കൂള്‍ ബസുകളെ പരിഗണിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കി ദുബായ് ആര്‍ടിഎ

സ്വന്തം ലേഖകന്‍Monday, December 31, 2018 1:38 pm

ദുബായ്: സ്‌കൂള്‍ ബസുകളെ പരിഗണിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കി ദുബായ് ആര്‍ടിഎ. സ്‌കൂള്‍ ബസുകളുടെ പിന്നിലുള്ള വാഹനങ്ങള്‍ ‘സ്റ്റോപ്പ്’ ബോര്‍ഡ് കണ്ടിട്ടും മുന്നോട്ടെടുത്താല്‍ 1000 ദിര്‍ഹമാണ് പിഴ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണിതെന്ന് ആര്‍ടിഎ ഗതാഗത നിരീക്ഷണ വിഭാഗം മേധാവി മുഹമ്മദ് നബ്ഹാന്‍ പറഞ്ഞു. പിഴയ്ക്കു പുറമേ നിയമലംഘകരുടെ ലൈസന്‍സില്‍ 10 ബ്ലാക്ക് പോയിന്റ് പതിക്കും.

വളരെ അകലെനിന്നു തന്നെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക നിരീക്ഷണസംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രതിദിനം മൂന്ന് നിയമലംഘനങ്ങളെങ്കിലും പിടികൂടുന്നുണ്ടെന്ന് നബ്ഹാന്‍ പറഞ്ഞു. ബസ്ഡ്രൈവര്‍മാര്‍ക്കും ശിക്ഷ സ്റ്റോപ്പ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതെ കുട്ടികളെ വാഹനത്തില്‍ കയറ്റുകയോ ഇറക്കുകയോ ചെയ്താല്‍ ബസ് ഡ്രൈവര്‍മാര്‍ക്കും പിഴ കിട്ടും. ഈ അധ്യയന വര്‍ഷം മാത്രം സ്‌കൂള്‍ തുറന്ന സെപ്റ്റംബര്‍ മുതല്‍ ശൈത്യകാല അവധിക്ക് അടയ്ക്കും വരെ 672 നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x