Currency

ക്യാന്‍സര്‍ രോഗികളായ പ്രവാസികളുടെ ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് പദ്ധതി

സ്വന്തം ലേഖകന്‍Thursday, December 27, 2018 3:21 pm

ദുബായ്: ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. കുറഞ്ഞ വേതനം ഉള്ള തൊഴിലാളികള്‍ക്കാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കാന്‍സറുകളുടെ നിര്‍ണ്ണയവും ചികിത്സയുമാണ് ഇതില്‍ ഉള്‍പ്പെടുക. തൊഴില്‍ ഉടമകളില്‍ നിന്നുകൂടി വിഹിതം ഉള്‍പ്പെടുത്തി കൊണ്ടുള്ള പദ്ധതിയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി ആവിഷ്‌കരിക്കുന്നത്. ഒന്നര ലക്ഷം ദര്‍ഹം വരെയുള്ള ചികിത്സയാണു ഇതുപ്രകാരം സൗജന്യമായി നിര്‍വഹിക്കാന്‍ കഴിയുക. സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതും മികച്ചതുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x