Currency

വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങളുമായി ദുബായ് എമിഗ്രേഷന്‍

സ്വന്തം ലേഖകന്‍Tuesday, December 25, 2018 8:29 pm

ദുബായ്: വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായി ദുബായ് എമിഗ്രേഷന്‍. ജി.ഡി.ആര്‍.എഫ്.എ ദുബായ്ക്ക് കീഴിലുള്ള ഡോക്യുമെന്റ് എക്സാമിനേഷന്‍ കേന്ദ്രത്തിന്റെ സഹായത്തേടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം മാത്രം 1034 വ്യാജ പാസ്‌പോര്‍ട്ടുകളാണ് പിടികൂടിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷന്‍) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.

ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച 1700 എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കേന്ദ്രത്തില്‍ സേവനം ചെയ്യുന്നുമുണ്ട്. കേന്ദ്രത്തിലുള്ള റിട്രോ ചെക്ക് എന്ന സാങ്കേതിക സംവിധാനത്തിലുടെ പാസ്‌പോര്‍ട്ടിലെ വിവിധ തരത്തിലുള്ള ക്യത്രിമങ്ങള്‍ അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ വഴിയാണ് കണ്ടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x