
ദുബായ്: മൂല്യവര്‍ധിത നികുതിയായി (വാറ്റ്) ഈടാക്കുന്ന തുക വിനോദസഞ്ചാരികള്‍ക്കു മടക്കി നല്‍കാനുള്ള സംവിധാനം അടുത്തമാസം 18നു നിലവില്‍ വരും. അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ഡിസംബര്‍ പകുതിയോടെ ഈ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. രാജ്യത്തെ നാലായിരത്തിലേറെ റീടെയ്ല്‍ ഔട്ലറ്റുകളെ ഇതിനുള്ള ഇലക്ട്രോണിക് സംവിധാനവുമായി ബന്ധിപ്പിച്ചതായി എഫ്ടിഎ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു. രാജ്യത്തുനിന്നു മടങ്ങുമ്പോള്‍ വിമാനത്താവളത്തിലെ പ്രത്യേക സംവിധാനത്തിലൂടെയാണു ലഭിക്കുക. ഇതിനായി ടാക്‌സ് ഇന്‍വോയ്‌സുകള്‍ ഹാജരാക്കണം. പാസ്‌പോര്‍ട്ടിന്റെയും ക്രെഡിറ്റ് കാര്‍ഡിന്റെയും പകര്‍പ്പും ഉണ്ടായിരിക്കണം.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹ്രസ്വസന്ദര്‍ശനത്തിനായി യുഎഇയില്‍ എത്താറുണ്ട്. പുതിയ തീരുമാനം വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. യുഎഇയില്‍ ജനുവരി ഒന്നിനാണ് 5% വാറ്റ് നടപ്പാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.