Currency

ശൈഖ് സായിദ് റോഡില്‍ പുതിയ സാലിക് ഗേറ്റ്

സ്വന്തം ലേഖകന്‍Thursday, October 25, 2018 12:14 pm

ദുബായ്: ശൈഖ് സായിദ് റോഡില്‍ ബുധനാഴ്ച മുതല്‍ പുതിയ സാലിക് ഗേറ്റ് ആരംഭിച്ചതായി ദുബായ് റോഡ്-ഗതാഗത അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ജബല്‍ അലി എനര്‍ജി മെട്രോ സ്‌റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഉടമകളുടെ സാലിക് ടാഗില്‍ നിന്നോ അക്കൗണ്ടില്‍നിന്നോ നാല് ദിര്‍ഹം ഈടാക്കും. ഇതോടെ ദുബായില്‍ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടായി. ശൈഖ് സായിദ് റോഡിലെ ഗതാഗതം യലായിസ് റോഡിലേക്കും മറ്റു സമാന്തര പാതകളിലേക്കുമായി ഭാഗിക്കാന്‍ പുതിയ സാലിക് ഗേറ്റ് ഉപകരിക്കുമെന്ന് ആര്‍.ടി.എ പറഞ്ഞു.

എമിറേറ്റ്‌സ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ റോഡ്, അല്‍ ഖെയ്‌ലി റോഡ് എന്നീ ബദല്‍ പാതകളിലേക്കും ഗതാഗതത്തിന്റെ ഒരു ഭാഗം മാറും. ഇതോടെ ശൈഖ് സായിദ് റോഡിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ശൈഖ് സായിദ് റോഡില്‍നിന്ന് ബദല്‍ പാതകളിലേക്ക് 25 ശതമാനം വരെ വാഹന ഗതാഗതം മാറാന്‍ സാലിക് ഗേറ്റുകള്‍ ഉപകരിക്കുന്നുവെന്ന് ആര്‍.ടി.എ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x