
ദുബായ്: വൈദ്യുതി വാഹനങ്ങള്‍ക്ക് വേണ്ടി ദുബായ് റോഡ്- ഗതാഗത അതോറിറ്റി (ആര്.ടി.എ) മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷന് തയാറാക്കി. വൈദ്യുതി വാഹനങ്ങളിലെ ചാര്‍ജ് തീര്‍ന്നാല്‍ അവയുടെ അടുത്തേക്ക് പോയ് ചാര്‍ജ് ചെയ്ത് നല്‍കുന്നതിനാണ് ഈ വാഹനം. ആര്.ടി.എ ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ ആല് തായര്‍ ആണ് മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷന് ഉദ്ഘാടനം ചെയ്തത്.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ചൊവ്വാഴ്ച സമാപിക്കുന്ന വീടെക്സ് 2018ല്‍ ഇത് പ്രദര്‍ശിപ്പിക്കും. മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷന് യു.എ.ഇയുടെ ഹരിത വികസന നയത്തെ പിന്തുണക്കുമെന്ന് ആര്.ടി.എ പറഞ്ഞു. പരിസ്ഥിതി സൗഹൃദമായ വൈദ്യുതി വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ജനങ്ങള്‍ക്ക് പ്രോത്സാഹനമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.