ദുബായിലെ വാഹന ഉടമകള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ ആജീവനാന്ത ഇ-രജിസ്ട്രേഷന് കാര്‍ഡ് ലഭ്യമാകും. നിലവിലുള്ള കാര്‍ഡ് സ്ഥിരം ഇ-കാര്‍ഡാക്കി മാറ്റാം. എന്നാല്‍, മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഓരോ വര്‍ഷവും പരിശോധന ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഇ-കാര്‍ഡ് പുതുക്കിയിരിക്കണം.
വിസാ നിയമത്തില്‍ പ്രഖ്യാപിച്ച സമഗ്ര പരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് യു.എ.ഇ. വൈദഗ്ധ്യമുള്ളവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കരണ നടപടികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
ദുബായ് മെട്രോ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഐഫോണില്‍ ഡെമോ സ്മാര്ട്ട്ടെക്നോളജിക്ക് ദുബായ് ആര്.ടി.എ രൂപം നല്കി. അന്ധത ബാധിച്ച നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ദുബായ് മെട്രോയുടെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന സ്മാര്‍ട്ട് സാങ്കേതിക പദ്ധതിയാണിത്.
പൊതുമാപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ മുന്നൊരുക്കം ആരംഭിച്ചു. യു.എ.ഇ എമിഗ്രേഷന്‍ അധികൃതരുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ആഗസ്ത് ഒന്നു മുതല്‍ മൂന്നു മാസക്കാലമാണ് യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നു. നിര്‍മാണ പ്രവൃത്തികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ അടയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നത്.
രക്ഷിതാക്കള്‍ക്കൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്ന 18 വയസിനു താഴെയുള്ളവര്‍ക്ക് വിസാ ഫീസ് നല്‍കേണ്ട. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് എല്ലാ വര്‍ഷവും ഈ ഇളവ് ലഭിക്കുക. ടൂറിസം പ്രോല്‍സാഹനം ലക്ഷ്യം വെച്ച് യു.എ.ഇ മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്.
ദുബായ് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ അവസരം. പൊതു ഗതാഗതം മെച്ച പ്പെടുത്താന് സ്വീകരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി റോഡ് ആന്റ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്നാണ് പുതിയ പദ്ധതി.
ഹജ്ജ്, ഉംറ സേവനങ്ങള്‍ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റിലാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ തീരുമാനങ്ങളുള്ളത്.
ബര്‍ദുബായിലെ പ്രമുഖ ഇന്ത്യന്‍ റസ്റ്ററന്റില്‍ ഭക്ഷണം വിളമ്പി ‘ജപ്പാന്‍കാരി റൂബി’ ഏവരുടെയും മനം കവരുന്നു. കബാബും ബിരിയാണിയുമൊക്കെയായി അതിവേഗം, വിനയപൂര്‍വം റൂബിയെത്തുന്നു. ഓര്‍ഡര്‍ എടുക്കാനും ഭക്ഷണം എത്തിച്ചു സന്ദര്‍ശകര്‍ക്കൊപ്പം അല്പം ചെലവഴിക്കാനും മറ്റു ജീവനക്കാരെക്കാള്‍ ഒട്ടും പിന്നിലല്ല റൂബി. അതുകൊണ്ട് തന്നെ താരമായി മാറിയ റോബട് സുന്ദരിയെ കാണാന്‍ ഇടിച്ചുകയറുകയാണ് ആരാധകര്‍.
യു.എ.ഇ. സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് തിരികെ നല്കാന് മന്ത്രിസഭാ തീരുമാനം. കാര്യക്ഷമമായ നികുതി സംവിധാനം രാജ്യത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.