
ദുബായ്: ദുബായ് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ അവസരം. പൊതു ഗതാഗതം മെച്ച പ്പെടുത്താന്‍ സ്വീകരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി റോഡ് ആന്റ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്നാണ് പുതിയ പദ്ധതി.
കുറഞ്ഞ നിരക്കില്‍ ലോകോത്തര കെട്ടിടമായ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നത് മെട്രോ യാത്രക്കാര്‍ക്കുള്ള അധിക ആനുകൂല്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട് പാസുകള്‍ വാങ്ങാം. മൊദേഷ് വേള്‍ഡ് സന്ദര്‍ശിക്കാനും ഒരു ദിവസം മുഴുവന്‍ ബുര്‍ജ് ഖലീഫക്ക് മുകളില്‍ ചെലവഴിക്കാനും 75 ദിര്‍ഹം മാത്രം നല്‍കിയാല്‍ മതിയാവും. കൂടുതല്‍ വിവരങ്ങള്‍ ബുര്‍ജ് ഖലീഫയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. ആയിരക്കണക്കിന് മെട്രോ യാത്രക്കാര്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.