
ദുബായ്: ദുബായിലെ വാഹന ഉടമകള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ ആജീവനാന്ത ഇ-രജിസ്ട്രേഷന് കാര്‍ഡ് ലഭ്യമാകും. നിലവിലുള്ള കാര്‍ഡ് സ്ഥിരം ഇ-കാര്‍ഡാക്കി മാറ്റാം. എന്നാല്‍, മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഓരോ വര്‍ഷവും പരിശോധന ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഇ-കാര്‍ഡ് പുതുക്കിയിരിക്കണം. പദ്ധതിയുടെ ഒന്നാം ഘട്ടം റോഡ്ഫഗതാഗത അതോറിറ്റി (ആര്.ടി.എ) ജനുവരിയില്‍ ആരംഭിച്ചിരുന്നു.
സര്‍ക്കാര്‍ വാഹനങ്ങള്‍, കാര്‍ വാടകക്ക് നല്കുന്ന കമ്പനികള്‍, ടാക്സികള്‍ എന്നിവക്കാണ് ഒന്നാം ഘട്ടത്തില്‍ സ്ഥിരം ഇ-രജിസ്ട്രേഷന് കാര്‍ഡുകള്‍ അനുവദിച്ചത്. മേയില്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ സ്വകാര്യ കമ്പനികളുടെ വാഹനങ്ങള്‍ക്കും ഈ സംവിധാനം ലഭ്യമാക്കി തുടങ്ങി. മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലാണ് വ്യക്തികളുടെ വാഹനങ്ങള്‍ക്കും ആജീവനാന്ത ഇഫകാര്ഡുകള് അനുവദിക്കുന്നത്. ആര്.ടി.എയുടെ ‘ദുബായ് ഡ്രൈവ്’ ആപ്ലിക്കേഷന്‍, വെബ്സൈറ്റ് (www.rta.ae), കാള്‍ സെന്ററുകള്‍ (8009090) എന്നിവ മുഖേന രജിസ്ട്രേഷന് സേവനം ലഭ്യമാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതുക്കപ്പെടുന്ന ഇ-രജിസ്ട്രേഷന് കാര്‍ഡുകള്‍ കാലഹരണപ്പെടില്ലെന്ന് ആര്.ടി.എയുടെ ലൈസന്‍സിങ് ഏജന്‍സിയിലെ വാഹന ലൈസന്‍സിങ് ഡയറക്ടര്‍ സുല്‍ത്താന്‍ ആല് മര്‍സൂഖി പറഞ്ഞു. യു.എ.ഇക്ക് പുറത്തേക്ക് വാഹനവുമായി പോകുന്നവര്‍ കാര്‍ഡിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. എല്ലാ സേവനങ്ങളും ഇലക്ട്രോണിക് രീതിയിലേക്ക് ക്രമേണ മാറ്റുന്നതിന്റെയും സ്മാര്‍ട്ട് സിറ്റി സംരംഭത്തിന്റെയും ഭാഗമായാണ് പുതിയ നടപടിയെന്ന് ആര്.ടി.എ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.