ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ പ്രമോഷന് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് കോടികളുടെ സമ്മാനം. കുവൈത്തില്‍ ജോലി ചെയ്യുന്ന സന്ദീപ് മേനോനാണ് 132ാമത് നറുക്കെടുപ്പില്‍ 6.85 കോടി രൂപ( 10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്.
ദുബായില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്തുകൊണ്ട് പഠിക്കാം. 15 വയസ്സുമുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് അവധിദിവസങ്ങളില്‍ സ്വകാര്യ മേഖലയില്‍ പാര്‍ട് ടൈം ചെയ്യാനാണു മനുഷ്യവിഭവശേഷിസ്വദേശിവല്‍ക്കരണ മന്ത്രാലയം അനുമതി നല്‍കിയത്.
അടുത്ത അധ്യയന വര്‍ഷം ദുബായ് എമിറേറ്റിലെ സ്കൂള്‍ കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ വിലക്കി. വര്‍ധിത ചെലവുകള്‍ കാരണം വിദ്യാലയങ്ങള്‍ പ്രതിസന്ധിയിലാകരുതെന്ന താല്പര്യം മുന്‍നിര്‍ത്തിയാണ് നടപടി.
വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ മലയാളി യുവതിക്ക് 1 കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ദുബായ് കോടതി വിധി. കോഴിക്കോട് താഴെ കാഞ്ഞരോളി സ്വദേശി ഷംസീറിന്റെ ഭാര്യ രഹ്ന ജാസ്മിനാണ് ദുബായിലുണ്ടായ വാഹനാപകടത്തിന് നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചത്.
പൊതുമാപ്പ് കാലയളവില്‍ തൊഴിലാളികളുടെ ഒളിച്ചോട്ടങ്ങളെ സംബന്ധിച്ച് സ്പോണ്‍സര്‍മാരും സ്ഥാപനങ്ങളും നല്കിയ പരാതികള്‍ തീര്‍പ്പാക്കാന്‍ സൗകര്യം. ഇതിനായി പ്രത്യേക കേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിശ്ചിത ഫീസ് ഈടാക്കും.
യു.എ.ഇയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്കി തൊഴില്‍മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. കര്ശനവ്യവസ്ഥകള്ക്ക് വിധേയമായാണ് സ്വകാര്യസ്ഥാപനങ്ങളില്‍ 15 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്ത് ജോലിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
അവധി ദിവസമായ വെള്ളിയാഴ്ചയും മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ സംവിധാനം. സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകരുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് നടപടി.
ദുബായിയുടെ മാസ്മരിക സൗന്ദര്യത്തിന് മാറ്റ് കൂട്ടാന്‍ മറ്റൊരു വിസ്മയ സൗധം കൂടി. ദുബായ് ക്രീക് ഹാര്‍ബറില്‍ ‘ദുബായ് സ്ക്വയര്‍’ എന്ന പേരിലാണ് ലോകോത്തര സംവിധാനങ്ങളോടെ ഷോപ്പിങ് കേന്ദ്രമൊരുങ്ങുക. 1000 കോടി ദര്‍ഹം ചെലവില്‍ 7.5 ലക്ഷം ചതുരശ്ര മീറ്ററിലാണ് പുതുമകള്‍ നിറഞ്ഞ കേന്ദ്രം നിര്‍മിക്കുന്നത്.
യുഎഇ പൗരന്മാര്ക്ക് ഇനി അന്താരാഷ്ട്ര ലൈസന്‍സ് ഇല്ലാതെ തന്നെ അമ്പതോളം രാജ്യങ്ങളില്‍ വാഹനമോടിക്കാനാകും. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഈ അമ്പത് രാജ്യങ്ങളില്‍ ഇന്ത്യ ഇല്ല.
ദുബായ് നഗരത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ പ്രിയ വിദ്യാലയങ്ങളില്‍ ഒന്നു കൂടി സേവനം നിര്‍ത്തുന്നു. എമിറേറ്റ്സ് ഇംഗ്ലീഷ് സ്പീക്കിങ് സ്കൂള്‍ ആണ് ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാവുന്നതോടെ അടക്കാനൊരുങ്ങുന്നത്. 30 വര്‍ഷമായി സഫയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്കൂളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠിച്ചിറങ്ങിയിട്ടുള്ളത്.