എമിറേറ്റില്‍ വേഗപരിധി ലംഘിച്ചാല്‍ സൈക്കിള്‍ സവാരിക്കാര്‍ക്കും പിടിവീഴും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗപരിധി മറികടക്കുന്നവര്‍ക്ക് പിഴ ഈടാക്കും. 300 മുതല്‍ 500 ദിര്‍ഹം വരെയാണ് പിഴശിക്ഷ.
സര്‍ക്കാറിന്റെയും എമിറേറ്റുകളുടെയും 47 വിവിധ ക്ഷേമഫസേവന പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും ലഭ്യമാവും വിധം ദുബായ് നഗരസഭയുടെ അല്‍ കിഫാഫ് സെന്ററില്‍ സ്മാര്‍ട് ഹാള്‍ ആരംഭിച്ചു.
ദുബായിക്ക് വീണ്ടും ഗിന്നസ് ബഹുമതി. ലോകത്തിലെ ഏറ്റവും വലിയ ജിഗ്സോ പസില്‍ വഴി രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ചിത്രം വരച്ചാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. കൂട്ടിയോജിപ്പിച്ച കഷണങ്ങള്‍ മുഖേനയുള്ള ചിത്രരചനയിലൂടെയാണ് ഇക്കുറി ദുബായ് ചരിത്രം കുറിച്ചത്.
ദുബായ് ഇന്റര്‍ നാഷണല്‍ സിറ്റി (ഡി.ഐ.സി) നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന രണ്ട് മേല്പാലങ്ങള് അടുത്താഴ്ച തുറന്നുകൊടുക്കും. റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ)യാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 14 മുതല്‍ ഇതുവഴി ഗതാഗതം അനുവദിക്കും.
യു.എ.ഇയില്‍ പുതിയ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം. യു.എ.ഇ. കാലാവസ്ഥ വ്യതിയാനപാരിസ്ഥിതിക വകുപ്പ് മന്ത്രാലയമാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. യു.എ.ഇ.യുടെ ഇക്കോടൂറിസത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങള്‍ കണക്കിലെടുത്ത് മൂന്നുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.
പെട്രോള്‍ പമ്പില്‍ നിന്ന് തനിയെ ഇന്ധനം നിറക്കണമെന്ന നിര്‍ദേശം വന്നതോടെ മാളുകളില്‍ താല്‍ക്കാലിക പമ്പുകള്‍ സ്ഥാപിച്ച് പരിശീലനം നല്‍കുകയാണ് അഡ്നോക്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഷാര്‍ജ സഹാറ സെന്ററിലും റാസല്‍ഖൈമ അല്‍ മനാര്‍ മാളിലും പെട്രോള്‍ കിയോസ്ക് സ്ഥാപിച്ചു. ഇവ രണ്ടാഴ്ചത്തേക്ക് പ്രവര്‍ത്തിക്കും.
ദുബായ് ടൂറിസം വകുപ്പിനു കീഴിലെ ദുബായ് കോളജ് ഓഫ് ടൂറിസം, ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ചാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. 20 വിദ്യാര്‍ഥികള്‍ക്കാണ് സിറ്റി ഒഫ് ഗോള്‍ഡ് സ്കോളര്‍ഷിപ്പ് ലഭിക്കുക. സ്വദേശി വിദ്യാര്‍ഥികള്‍ക്കും ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ചുരുങ്ങിയ കാലം കൊണ്ട് ദുബായ് നഗരത്തിലെ പ്രധാന കാഴ്ചാ കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ദുബായ് ഫ്രെയിമിലേക്കുള്ള പ്രവേശനത്തിന് ഇ ടിക്കറ്റ് സൗകര്യവും. www.dubaiframe.ae എന്ന വെബ്സൈറ്റും സ്മാര്‍ട്ഫോണ്‍ ആപ്പും മുഖേന ബുക്കിങ് നടത്താവുന്നതാണ്.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്മെന്റ് (ഡിഎല്‍ഡി) സ്മാര്‍ട് പേയ്മെന്റ് സംവിധാനം ആരംഭിച്ചു. ആപ്പിള്‍ പേ, സാംസങ് പേ എന്നീ ആപ്ലിക്കേഷനുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ ഇതു വഴി സാധിക്കും.
യാത്രാനിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികളുടെ കൊള്ള. ഗള്‍ഫില്‍ മധ്യവേനല്‍ അവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള യാത്രാനിരക്ക് മൂന്നിരട്ടിയിലധികം കൂട്ടിയാണ് പ്രവാസികളെ വിമാന കമ്പനികള്‍ കൊള്ളയടിക്കുന്നത്.