ഗാര്‍ഹികത്തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് പുതിയ സേവന വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു. മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയമാണ് പുതിയ സേവന വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. നിയമനം, വേതനം എന്നിവ സംബന്ധിച്ച് നാല് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ബസുകള്‍ക്കും ടാക്സികള്‍ക്കും പ്രത്യേക ലെയ്ന്‍ ഒരുക്കാനുള്ള വിപുലമായ പദ്ധതിയുമായി ദുബായ് ആര്.ടി.എ. ജുമൈറ ലെയ്ക്സ് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ച് 1.8 കിലോമീറ്റര്‍ പാതയുടെ പണി പൂര്‍ത്തിയായി.
ദുബായില്‍ ബസുകള്‍ക്കായി പ്രത്യേക ലെയിനുകള്‍ തുറക്കാന്‍ ആലോചന. യാത്രസമയം കുറയ്ക്കാനും ഗതാഗത തടസ്സം ഒഴിവാക്കാനും കൂടുതല്‍ ആളുകള്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഇത് സഹായമാകുമെന്നുകണ്ട്, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തുന്നത്.
യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് കാലയളവ്. ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ശിക്ഷാനടപടിയൊന്നും കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുളള അവസരമാണ് പൊതുമാപ്പിലൂടെ ലഭിക്കുക.
ദുബായ് മെട്രോ യാത്രക്കാര്‍ക്ക് വേഗമേറിയ വൈഫൈ സൗകര്യം ഒരുങ്ങുന്നു. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതര്‍ ‘ചാറ്റ് വിത്ത് ആര്.ടി.എ.’ എന്ന സംരംഭത്തിന്റെ ഭാഗമായി മെട്രോ യാത്രക്കാരുമായി നടത്തിയ തത്സമയ ചാറ്റ് സെഷന് ശേഷമാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.
യുഎഇയില്‍ താമസിക്കുന്ന വിധവകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്പോണ്‍സറില്ലാതെ വിസ പുതുക്കി നല്കാന് മന്ത്രിസഭ തീരുമാനിച്ചു. വിധവകള്‍ക്ക് മാത്രമല്ല വിവാഹമോചിതരായ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കും. ഈവര്‍ഷം അവസാനത്തോടെയാണ് പുതിയ സൗകര്യം നിലവില്‍വരിക.
വിസ നിയമങ്ങള്‍ ലംഘിച്ച് യുഎഇയില്‍ തുടരുന്ന വിദേശികള്‍ക്ക് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സൂചനകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് നല്‍കിയത്.
കാറ്റില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജുമൈറ ബീച്ച് താല്കാലികമായി അടച്ചത്. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ഓപ്പണ്‍ ബീച്ചുകളിലൊന്നാണിത്.
മാസപ്പിറവി കണ്ടതോടെ ഗള്‍ഫിലും ഇന്ന് ചെറിയ പെരുന്നാള്‍. സൗദി, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം വിപുലമാണ് പെരുന്നാള്‍ നിസ്കാരവും ആഘോഷവും.
ഈദ് അവധി ദിവസങ്ങളില്‍ ദുബായ് ആരോഗ്യ അതോറിറ്റിക്ക് കീഴിലെ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയം അധികൃതര്‍ പ്രഖ്യാപിച്ചു. അടിയന്തര ചികില്‍സാ സേവനങ്ങള്‍ക്ക് മുടക്കം ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.