യുഎഇ വിസാനിയമത്തില്‍ സമഗ്ര പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും നിരവധി ഇളവുകള്‍ നല്‍കുന്നതാണ് പുതിയ മാറ്റം. തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങളും മന്ത്രിസഭ പ്രഖ്യാപിച്ചു.
പെരുനാള് അവധി ദിനങ്ങളില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി(ആര്‍ടിഎ) ദുബായില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. വ്യാഴം (14) മുതല്‍ ഞായറാഴ്ച വരെ വാഹന പാര്‍ക്കിങ്ങിന് ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ ഈ തീരുമാനം മള്‍ട്ടി പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ബാധകമല്ല.
യുഎഇയില്‍ വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. ആഹാരകാര്യങ്ങളിലും യാത്രകളിലും വൈദ്യുതോപയോഗത്തിലും ശ്രദ്ധിക്കണം.
ദുബായിലെ സ്കൂളുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ ട്യൂഷന് ഫീസ് വര്‍ധിക്കില്ല. ഈ വര്‍ഷം ഫീസ് വര്‍ധന ഉണ്ടാവില്ലെന്ന് ദുബായ് എക്സിക്യുട്ടീവ് കൗണ്‍സിലാണ് പ്രഖ്യാപിച്ചത്.
ഫീസുകളും പിഴകളും തവണകളായി അടച്ച് ലൈസന്‍സ് പുതുക്കി ബിസിനസ് കൂടുതല്‍ സുഗമമാക്കാനുള്ള പദ്ധതിയുമായി സാമ്പത്തിക വികസന വകുപ്പ്. ഒരു വര്‍ഷത്തേക്ക് ബിസിനസ് ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിച്ച് ഫീസും പിഴകളും തവണകളായി അടച്ച് വാണിജ്യ നിയമലംഘനങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള സാധ്യതകളാണ് വകുപ്പ് ഒരുക്കുന്നത്.
അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് യു.എ.ഇയും, ഗ്ലോബല്‍ ആര്‍ട്ട് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആയത്ത് ആര്‍ട്ട് എക്സിബിഷന് ഷാന്ഗറില പ്രസിഡന്‍ഷ്യല്‍ സ്യുട്ടില്‍ തുടക്കം. അറബിക്ക് കാലിഗ്രാഫര്‍ നര്‍ഗീസ് നൂറുദ്ധീന്‍ വരച്ച ഖുര്‍ആന്‍ ആയത്തുകളുടെ പ്രദര്‍ശനം 26 വരെയാണ് നടക്കുന്നത്.
ദുബായ് നഗരത്തിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനുള്ള വികസനപദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബിസിനസ് ബേയിലെ സമാന്തര റോഡ് വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കും.
ദുബായില്‍ സ്വകാര്യ സ്കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഈ അക്കാദമിക വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ സ്കൂളുകളെ അനുവദിക്കില്ലെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ വ്യക്തമാക്കി.
ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടിയായി പഴം, പച്ചക്കറി വിലവര്‍ധന. 25 മുതല്‍ 35 ശതമാനം വരെയാണ് അവശ്യവസ്തുക്കളുടെ വിലവര്‍ധിച്ചത്. നിപ്പ വൈറസ് ഭീഷണിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചതോടെയാണ് ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടിയായി വിലവര്‍ധിച്ചത്.
യു.എ.ഇയില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നല്കല് നിര്‍ബന്ധമാക്കി. മൂന്ന് മാസത്തേക്ക് ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികളെ കൊണ്ട് നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യിക്കുന്നത് തടയുന്നതാണ് നിയമം.