Currency

പൊതുമാപ്പ് പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ

സ്വന്തം ലേഖകന്‍Tuesday, June 19, 2018 11:25 am

ദുബായ്: വിസ നിയമങ്ങള്‍ ലംഘിച്ച് യുഎഇയില്‍ തുടരുന്ന വിദേശികള്‍ക്ക് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച സൂചനകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് നല്‍കിയത്.

ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യുഎഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോയുള്ള അവസരം വിദേശികള്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടിവരില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പേരിലായിരിക്കും പൊതുമാപ്പ് നടപ്പാക്കുക.

വിസ നിയമങ്ങളില്‍ അയവ് വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പൊതുമാപ്പും നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തുമെന്ന് വിദേശകാര്യ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയിദ്റകാന്‍ അല്‍ റാശ്ദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x