Currency

ദുബായ് ജുമൈറ ബീച്ച് താല്‍കാലിമായി അടച്ചു

സ്വന്തം ലേഖകന്‍Sunday, June 17, 2018 11:16 am

ദുബായ്: ദുബായിലെ ജുമൈറ ബീച്ച് താല്‍കാലിമായി അടച്ചു. പെരുന്നാള്‍ അവധി പ്രമാണിച്ച് ബീച്ചിലേക്ക് കൂടുതല്‍ ആളുകളെത്തവെയാണ് കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് ബീച്ച് അടച്ചത്.

കാറ്റില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജുമൈറ ബീച്ച് താല്‍കാലികമായി അടച്ചത്. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ഓപ്പണ്‍ ബീച്ചുകളിലൊന്നാണിത്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കടല്‍പ്രക്ഷുബ്ദമാകുമെന്നും അഞ്ച് മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

തിരമാല ശക്തമാകുന്നത് കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ഭീഷണിയാകുമെന്ന സാഹചര്യത്തിലാണ് ഇന്ന് രാത്രി മുതല്‍ നാളെ പുലരും വരെ ബീച്ച് അടച്ചിടാന്‍ ദുബായ് നഗരസഭയുടെ രക്ഷാപ്രവര്‍ത്തന വിഭാഗം തീരുമാനിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x