ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്കരിച്ചു. തൊഴില്‍സമയം കുറച്ചും, വാര്‍ഷിക അവധികള്‍ വര്‍ധിപ്പിച്ചും ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്കുന്ന വിധമാണ് പരിഷ്കാരങ്ങള്‍.
യു.എ.ഇയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ കടുത്ത നിയമങ്ങള്‍ വരുന്നു. നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശിപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്ന് ദുബായ് പൊലീസ് മയക്കുമരുന്ന് വിരുദ്ധവിഭാഗം വെളിപ്പെടുത്തി.
ദുബായ് ജബല്‍അലി ഫ്രീസോണിലെ കമ്പനികള്‍ക്ക് ഇനി അപേക്ഷ നല്കി 24 മണിക്കൂറിനകം തൊഴില്‍ വിസ ലഭിക്കും. 7500 കമ്പനികളിലെ ഒന്നര ലക്ഷേത്താളം ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
കാഴ്ച വൈകല്യമുള്ള ഉപഭോക്താക്കള്‍ക്ക് സംസാരിക്കുന്ന ബില്ലുമായി ഇത്തിസലാത്ത്. 101 എന്ന നമ്പറില്‍ വിളിച്ചോ, ഇത്തിസലാത്തിന്റെ റീടെയ്ല്‍ സ്റ്റോര്‍ സന്ദര്‍ശിച്ചോ ടോക്കിങ് ബില്‍ സേവനം പ്രയോജനപ്പെടുത്താം.
ജയിലിലെ സ്ത്രീ തടവുകാരുടെ മക്കള്‍ക്ക് ഏറ്റവും മികച്ച പരിഗണന നല്കാന് നിര്‍ദേശം. 77 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക. ഇവര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
യുഎഇയിലെ പബ്ലിക് സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ പഠിക്കുന്ന കോ എഡുക്കേഷന്‍ സമ്പ്രദായം നടപ്പാക്കുന്നു. യുഎഇയിലെ പ്രൈവറ്റ് സ്കൂളുകളിലും വിദേശ സിലബസ് സ്കൂളുകളിലും നേരത്തേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ പഠിക്കുന്നുണ്ട്.
നഗരത്തിലെ പാര്‍ക്കിങ് മീറ്ററുകളുടെ പ്രവര്‍ത്തനരീതി മാറുന്നു. പുതിയ മെഷീനുകളില്‍ പാര്‍ക്കിങ് ഫീസ് അടച്ചാല്‍, രസീത് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. നിലവില്‍ പാര്‍ക്കിങ് മീറ്ററുകള്‍ വഴി ഫീസ് അടക്കാന്‍ ആദ്യം വാഹനം പാര്‍ക്ക് ചെയ്ത് പാര്‍ക്കിങ് മെഷീന് അരികിലെത്തണം.
രാജ്യത്തെ വിമാനത്താവളങ്ങള്‍ തിരക്കില്‍ മുങ്ങുന്നു. മധ്യവേനല്‍ അവധിക്ക് സ്കൂളുകള്‍ പൂട്ടിത്തുടങ്ങിയതോടെയാണ് വിമാനത്താവളങ്ങളില്‍ തിരക്കേറുന്നത്. ലക്ഷക്കണക്കിന് പേരാണ് അവധിയാഘോഷങ്ങള്‍ക്കായി രാജ്യം വിടുന്നത്. മലയാളി കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചുതുടങ്ങി.
യു.എ.ഇയില്‍ സമീപകാലത്ത് ഇതാദ്യമായി ഇന്ധനവിലയില്‍ നേരിയ കുറവ്. ജൂലൈ മാസത്തെ നിരക്കു പ്രഖ്യാപനമാണ് പുറത്തു വന്നിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ധനവില കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോള്‍ ഡീസല്‍ വില കുറച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ഗാര്‍ഹികത്തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് പുതിയ സേവന വ്യവസ്ഥകള്‍ പ്രഖ്യാപിച്ച യു.എ.ഇ നടപടിക്ക് ഇന്ത്യ ഉള്‍പ്പെടെ വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം, വേതനം എന്നിവ സംബന്ധിച്ച നാല് പാക്കേജുകളും മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.