Currency

കരാമ മേഖലയിലെ ഗതാഗത കുരുക്കിന് പരിഹാരം; പുതിയ പാലം ജനുവരിയില്‍ തുറക്കും

സ്വന്തം ലേഖകന്‍Tuesday, December 19, 2017 12:53 pm

ദുബായ്: ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ നിര്‍മാണം പുരോഗമിക്കുന്ന പ്രധാന പാലം ജനുവരിയില്‍ തുറക്കുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു. കരാമ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് പുതിയ പാലം നിര്‍മിക്കുന്നത്. സന സിഗ്‌നല്‍ എന്നറിയപ്പെടുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനാക്കി മാറ്റുന്നതിന്റെ ഭാഗമായാണു പാലം സജ്ജമാക്കിയത്.

ഗര്‍ഹൂദിനെയും മിനാ റാഷിദിനെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ഭൂഗര്‍ഭ പാതയുടെ നിര്‍മാണം 70 ശതമാനവും പൂര്‍ത്തിയായി. ഷെയ്ഖ് റാഷിദ് സ്ട്രീറ്റില്‍നിന്ന് അല്‍ മന്‍കൂല്‍ സ്ട്രീറ്റിലേക്കാണ് നാലു വരി ഭൂഗര്‍ഭ പാത നിര്‍മിക്കുന്നത്. മേഖലയിലെ ഗതാഗതം സുഗമമാക്കാന്‍ ഉപകരിക്കുന്ന ഷിന്‍ദഗ റോഡ് ശൃംഖല പദ്ധതിയും മത്തര്‍ അല്‍ തായര്‍ പ്രഖ്യാപിച്ചു.

ഭാവിയിലുണ്ടാകാവുന്ന വാഹന, ജനപെരുപ്പം മുന്നില്‍ കണ്ട് ദുബായിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതികളാണ് ആര്‍ടിഎ നടപ്പാക്കുന്നത്. പുതിയ റോഡുകള്‍ക്കൊപ്പം നിലവിലുള്ള റോഡുകളുടെ വികസനവും ഇതില്‍ ഉള്‍പ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x