
ദുബായ്: യുഎഇയില്‍ സ്വര്‍ണവിലയില്‍ അഞ്ചു ശതമാനം നിരക്കുവര്‍ധന ഉണ്ടാകും. ജനുവരി ഒന്നു മുതല്‍ ‘വാറ്റ്’ നടപ്പാകുന്നതോടെയാണ് വില വര്‍ധന. എന്നാല്‍ 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് മൂല്യവര്‍ധിത നികുതി ബാധകമായിരിക്കില്ല.
നിപേക്ഷത്തിനുള്ള മികച്ച ഉല്‍പന്നം എന്ന നിലയ്ക്ക് മൂല്യവര്‍ധിത നികുതിയില്‍ നിന്ന് സ്വര്‍ണ, വജ്രാഭരണങ്ങള്‍ മാറ്റിനിര്‍ത്തണം എന്നായിരുന്നു ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ മിക്ക ഉല്‍പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കെ സ്വര്‍ണാഭരണത്തെ അതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.
ആയിരം ദിര്‍ഹമിന്റെ സ്വര്‍ണം വാങ്ങുമ്പോള്‍ അടുത്ത മാസം ഒന്നു മുതല്‍ അമ്പതു ദിര്‍ഹം അധികമായി നല്‍കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.