Currency

ദുബായ് സഫാരിയില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ്

സ്വന്തം ലേഖകന്‍Wednesday, December 20, 2017 4:06 pm

ദുബായ്: ദുബായ് സഫാരിയില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഈടാക്കും. മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും കുട്ടികള്‍ക്ക് 20 ദിര്‍ഹവുമാണ് നിരക്ക്. ഈ മാസം 12നു സഫാരി തുറന്നശേഷം എത്തിയ സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞതിനെ തുടര്‍ന്നാണിത്. രാവിലെ 9.00 മുതല്‍ വൈകിട്ട് 5.00 വരെയാണു പ്രവേശനം.

സഫാരി വില്ലേജിലും ഇതേ നിരക്ക് ആയിരിക്കും. അതേസമയം രണ്ടിടങ്ങളിലേക്കുമുള്ള കോംബോ ടിക്കറ്റിന് മുതിര്‍ന്നവര്‍ക്ക് 85 ദിര്‍ഹവും കുട്ടികള്‍ക്ക് 30 ദിര്‍ഹവും. എന്നാല്‍ പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗത്തിനും 60 വയസിനു മുകളിലുള്ളവര്‍ക്കും മൂന്നുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x