കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ടാക്സി സര്‍വീസുകള്‍ നിര്‍ത്തിയതായി കവൈത്ത്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആരോഗ്യമന്ത്രാലയം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ വാര്‍ത്താസമ്മേളനങ്ങളില്‍ ആളുകള്‍ നേരിട്ട് പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കി ഇലക്ട്രോണിക് പ്ലാറ്റ്ഫോമില്‍ ആക്കാനും മന്ത്രിസഭ നിര്‍ദേശം നല്കി.
ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും പിഴ കൂടാതെ രാജ്യം വിടാന്‍ അവസരം. ഏപ്രില്‍ ഒന്ന് മുതല്‍ മുപ്പത് വരെ പ്രഖ്യാപിച്ച ഇളവ് പ്രകാരം നിയമലംഘകര്‍ക്ക് മറ്റു നടപടിക്രമങ്ങള്‍ ഒന്നും കൂടാതെ സ്വന്തം നാടുകളിലേക്ക് പോകാന്‍ സാധിക്കും. നിയമപരമായ മാര്‍ഗത്തില്‍ വീണ്ടും കുവൈത്തിലേക്ക് തിരിച്ചു വരുന്നതിനും തടസ്സമുണ്ടാകില്ല. ആഭ്യന്തരമന്ത്രി അനസ് അല്‍സാലിഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
കര്‍ഫ്യൂ സമയം കഴിഞ്ഞാലും പരമാവധി വീടുകളില്‍ തന്നെ ഇരിക്കണമെന്ന് ആരോഗ്യമന്ത്രലായം ആവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഴുവന്‍ സമയ കര്‍ഫ്യു നടപ്പാക്കേണ്ടി വരുമെന്നു ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് പറഞ്ഞു. വൈകീട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ നാലുമണി വരെയാണ് കുവൈത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പകല്‍ സമയങ്ങളില്‍ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലാണ്. റോഡുകളില്‍ തിരക്കും കുറവല്ല.
വൈകുന്നേരം അഞ്ചു മണി മുതല്‍ പുലര്‍ച്ചെ നാലുമണി വരെയാണ് കര്‍ഫ്യൂ. ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ജങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ ഹോം ഡെലിവറി സര്‍വീസ് ആരംഭിക്കാന്‍ കോ ഓപറേറ്റിവ് സൊസൈറ്റികളുമായി ധാരണയിലെത്താനും മന്ത്രി സഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുവൈത്തില്‍ ഒരുമാസക്കാലം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. മാര്‍ച്ച് 22 മുതല്‍ ഒരു മാസത്തേക്ക് പ്രതിദിനം 5 ജി.ബി ഇന്റര്‍നെറ്റും ലോക്കല്‍ കോളും സൗജന്യമായി ലഭിക്കും. സൈന്‍, എസ്.ടി.സി, ഉരീദു കമ്പനികളാണ് സൗജന്യ സേവനം പ്രഖ്യാപിച്ചത്.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി നീട്ടി. ഓഗസ്റ്റ് നാല് വരെയാണ് നീട്ടിയത്. മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിരുന്നുകള്‍, വിവാഹ പാര്‍ട്ടികള്‍, സ്വീകരണ പരിപാടികള്‍ മുതലായവ നടത്തുന്നതിനു കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തി.
വീടുകളില്‍ പാര്‍ട് ടൈം ജോലിക്കാരെ നിയമിക്കരുതെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മണിക്കൂര്‍ വേതന നിരക്കില്‍ ഗാര്‍ഹിക ജീവനക്കാരെ ജോലിക്ക് വെക്കുന്നത് നിര്‍ത്തിവെക്കാന്‍ താമസകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചത്. വീട്ടുനിരീക്ഷണം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് അറിയിച്ചു. രോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ല. മന്ത്രാലയത്തിന്റെ നിര്‍ദേശം ജനങ്ങള്‍ അവഗണിക്കുന്നത് കാരണമായി രാജ്യത്തിന്റെ ആരോഗ്യ രംഗം തകരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്കു കനത്ത ശിക്ഷ ഉറപ്പാക്കുന്ന കരട് നിര്‍ദേശത്തിനു കുവൈത്ത് മന്ത്രി സഭ അംഗീകാരം നല്കി. സാമൂഹ്യാരോഗ്യസംരക്ഷണത്തില് സഹകരിക്കാത്തവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും 10000 ദീനാര്‍ മുതല്‍ 50000 ദീനാര്‍ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. നിര്‍ബന്ധിത വീട്ടുനിരീക്ഷണം ലംഘിക്കുന്നത് ഉള്‍പ്പെടെ ഇതിന്റെ പരിധിയില്‍ വരും.
പള്ളികളില്‍ ജമാഅത്ത് നല്മസ്കാരങ്ങള്ക്ക് വിവിധരാജ്യക്കാരായ ആളുകള്‍ ഒത്തുചേരുന്ന സാഹചര്യം ഒഴിവാക്കാനും അത് വഴി കോവിഡ് 19 വ്യാപനം കുറക്കാനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മതകാര്യ മന്ത്രാലയം വെള്ളിഴാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പാക്കിയത്. വെളിയാഴ്ച ആയതിനാല്‍ ഔദ്യോഗിക അറിയിപ്പ് വരാന്‍ വൈകിയത് മൂലം പലയിടങ്ങളിലും ജുമുഅ നമസ്കാരങ്ങള്‍ നടന്നിരുന്നു.