Currency

കുവൈത്തില്‍ ടാക്‌സി സര്‍വീസുകള്‍ നിര്‍ത്തി

സ്വന്തം ലേഖകന്‍Friday, March 27, 2020 9:38 am
taxi0

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ടാക്സി സര്‍വീസുകള്‍ നിര്‍ത്തിയതായി കവൈത്ത്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആരോഗ്യമന്ത്രാലയം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ വാര്‍ത്താസമ്മേളനങ്ങളില്‍ ആളുകള്‍ നേരിട്ട് പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കി ഇലക്ട്രോണിക് പ്ലാറ്റ്ഫോമില്‍ ആക്കാനും മന്ത്രിസഭ നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മാസ്‌റം ആണ് മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിച്ചത്. രാജ്യത്ത് അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് ഉണ്ടാകുകയാണെങ്കില്‍ അവ പരിഹരിക്കാന്‍ കുവൈത്ത് സപ്ലൈ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x