
കുവൈത്ത് സിറ്റി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി നീട്ടി. ഓഗസ്റ്റ് നാല് വരെയാണ് നീട്ടിയത്. മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിരുന്നുകള്‍, വിവാഹ പാര്‍ട്ടികള്‍, സ്വീകരണ പരിപാടികള്‍ മുതലായവ നടത്തുന്നതിനു കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തി.
പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയകളിലും നിരോധനം ബാധകമായിരിക്കും. അതേസമയം കുവൈത്തില്‍ കുവൈത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 148 ആയി. അഞ്ച് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 343 പേര്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ 130 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.