ഇന്ന് അര്‍ധരാത്രിയോടെ സമ്പൂര്‍ണ യാത്രാവിലക്കാണ് കുവൈത്തില്‍ നടപ്പാവുക. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടോ ട്രാന്സിറ്റായോ ഖത്തറില്‍ ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും തടഞ്ഞിരിക്കുകയാണ്.
ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയ വിദേശികള്‍ കോവിഡ് 19 പരിശോധനക്ക് ഹാജരാകണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. മിഷ്രിഫ് ഇന്റര്‍നാഷണല്‍ ഫെയര്‍ ഗ്രൗണ്ടിലെ ആറാം നമ്പര്‍ ഹാളിലാണ് പരിശോധനസംവിധാനങ്ങള്‍ ഒരുക്കിയത്. മുഴുവന്‍ വിദേശികള്‍ക്കും പരിശോധന നിര്‍ബന്ധമാണ്. പാസ്പോര്‍ട്ട്, സിവില്‍ ഐ.ഡി എന്നീ രേഖകളുമായാണ് പരിശോധനക്ക് എത്തേണ്ടത്.
കുവൈത്ത് മന്ത്രിസഭായോഗം രണ്ടാഴ്ചക്കാലം രാജ്യത്ത് പൊതുഅവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മാര്‍ച്ച് 29ന് മാത്രമാകും പുനരാരംഭിക്കുക. രാജ്യത്തു നിന്നുള്ള എല്ലാ വാണിജ്യ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു. ആളുകള്‍ ഒത്തുകൂടുന്ന കേന്ദ്രങ്ങള്‍ എന്ന നിലക്ക് ഷോപ്പുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, തിയറ്ററുകള്‍ എന്നിവ അടച്ചിടും.
കുവൈത്ത് മന്ത്രിസഭയുടേതാണ് തീരുമാനം. മാര്‍ച്ച് എട്ടു മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ കോവിഡ് 19 ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. കുവൈത്ത് വ്യോമയാന വകുപ്പിന്റെ നിര്‍ദേശമാണ് വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന അടിയന്തര കാബിനറ്റ് മരവിപ്പിച്ചത്.
അവധിക്കാലത്ത് ഓണ്‍ലൈന്‍ ക്ലാസ് നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കി. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് നിര്‍ദേശം ബാധകമാണ്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ചില സ്കൂളുകള്‍ ഇതിനകം സ്വന്തം നിലക്ക് ഇത്തരം ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇറാനില്‍ നിന്ന് വിമാനമാര്‍ഗം കുവൈത്തില്‍ എത്തിയവര്‍ ആണ് വൈറസ് ബാധ സ്ഥിരീകരിച്ച 56 പേരും. ഇവര്‍ക്ക് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശാനുസരണമുള്ള കൃത്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആരുടേയും ആരോഗ്യനിലയില്‍ ആശങ്ക ഇല്ലെന്നും ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ബുതൈന അല്‍ മുദഫ് വ്യക്തമാക്കി
കുവൈത്ത് ദേശീയ ദിനാചരണത്തിന്റെയും, വിമോചന ദിനാഘോഷത്തിന്റെയും ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താനിരുന്ന ആഘോഷപരിപാടികള്‍ റദ്ദ് ചെയ്തു. കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കുവൈത്ത് മന്ത്രി സഭയുടെ അടിയന്തര യോഗത്തിന്റേതാണ് തീരുമാനം. കൂടാതെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാരുടെയും അവധി റദ്ദാക്കുകയും ചെയ്തു.
ഇറാന് നഗരമായ ഖോമില്‍ കൊറോണ ബാധിച്ചു രണ്ടു പേര് മരിച്ച സാഹചര്യത്തിലാണ് ഇറാനിലേക്കും തിരിച്ചുമുള്ള മുഴുവന്‍ വിമാനസര്‍വീസുകളും വ്യാഴാഴ്ച മുതല്‍ കുവൈത്ത് നിര്‍ത്തലാക്കിയത്. രണ്ടാഴ്ചക്കിടെ ഇറാന് സന്ദര്‍ശിച്ചവരെ പ്രത്യേകം നിരീക്ഷണത്തില്‍ വെക്കുമെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ദമാന്‍ കമ്പനി ആണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രികള്‍ അഹ്മദി, ഫര്‍വാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് നിര്‍മിക്കുന്നത്. ഇതില്‍ അഹമ്മദിയിലെയും ജഹറയിലെയും ആശുപത്രികള്‍ 2021 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഫര്‍വാനിയ ആശുപത്രിയുടെ നിര്‍മാണം 2024ലാണ്പൂര്ത്തിയാവുക. ഹവല്ലിയിലും ഫര്‍വാനിയയിലും ദമാന്‍ അടുത്തിടെ ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനമാണ് ദമാന്‍. സ്വകാര്യമേഖലയിലെ വിദേശികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനാണ് ദമാന്‍ പ്രാമുഖ്യം നല്‍കുക. അതേസമയം വിദേശികളുടെ ചികിത്സയ്ക്കായുള്ള ആദ്യത്തെ ആശുപത്രി കഴിഞ്ഞ നവംബറില്‍ ഹവല്ലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.