കുവൈത്തില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വേണ്ടി സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികള്‍ക്കു അനുമതി നല്‍കണമെന്ന് മന്ത്രിസഭ നിര്‍ദേശം നല്കി. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭയോഗമാണ് വ്യോമയാനവകുപ്പിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. എല്ലാ വിമാനകമ്പനികള്‍ക്കും കുവൈത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കു അനുമതി നല്‍കണമെന്നാണ് നിര്‍ദേശം.
കുവൈറ്റ്: കൊറോണയുടെ ദുരിതങ്ങൾ അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ കുവൈറ്റ് സർക്കാരിൻ്റെ താൽക്കാലിക സഹായത്തിനും, പാചകവാതകത്തിനുമായി റോഡിൽ ക്യു നിൽക്കുന്ന സാഹചര്യം വേദനാജനകമാണെന്നു ലോക കേരള സഭാംഗം ജേക്കബ് ചന്നപേട്ട. വിസ ഇല്ലാതെ ജീവിക്കുന്ന അനേക ഇന്ത്യാക്കാർ കുവൈറ്റ് സർക്കാരിൻ്റെ ഔദാര്യത്താൽ ഈ മാസാവസനത്തോടെ ഡീപ്പോർട്ടേഷനു തയ്യാറെടുക്കുകയാണ്. ഇവർക്ക് സ്വന്തം രാജ്യത്തേക്ക് പോകുന്നതിനു കുവൈറ്റ് സർക്കാർ സൗജന്യ ടിക്കറ്റും നൽകുന്നുണ്ട്. എന്നാൽ ഭാരത സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇന്ത്യൻ മണ്ണിൽ കാൽകുത്താൻ അവസരം ഉണ്ടാകുകയുള്ളു. പല രാജ്യങ്ങളും തങ്ങളുടെ പൗരൻമാരെ […]
ഇന്ത്യയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് തീയതി മാറ്റാന്‍ കാരണം. ഇന്ത്യന്‍ എംബസി അധികൃതര്‍ അത് സംബന്ധിച്ച് കുവൈത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി മാറ്റിയെങ്കിലും അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് എന്ന് പുനരാരംഭിക്കുമെന്ന് ഉറപ്പില്ലാത്തതാണ് കാരണം.
കര്‍ഫ്യൂ നിയമം ലംഘിച്ചതിന് ഇതിനോടകം ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കി പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. നിയമം ലംഘിക്കുന്ന സ്വദേശിളെ പിടികൂടി തുടര്‍നപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും പ്രവാസികളെ നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനം. വൈകിട്ട് അഞ്ചു മണി മുതല്‍ കാലത്ത് നാലു വരെ ആയിരുന്ന കര്‍ഫ്യൂ ആറു മണിവരെയാണ് നീട്ടിയത്. വിദേശികള്‍ തിങ്ങിത്താമസിക്കുന്ന മഹ്ബൂല, ജലീബ് അല്‍ ശുയൂഖ് പ്രദേശങ്ങളില്‍ രണ്ടാഴ്ചക്കാലത്തേക്കു ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്കി. തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
കുവൈത്തില്‍ പുതുതായി 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി. രോഗം ബാധിച്ചവരില്‍ 79 പേര് ഇന്ത്യന്‍ പ്രവാസികളാണ്. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് 79 ഇന്ത്യക്കാര്‍ക്കും വൈറസ് പകര്‍ന്നത്.
കുവൈത്തില്‍ ഞായറാഴ്ച 77 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര് ഇന്ത്യന്‍ പ്രവാസികളാണ്. ഇതോടെ കോവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 556 ആയി.
കുവൈത്തില്‍ സമഗ്ര അണുനശീകരണ യജ്ഞത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. സിറ്റി ഗവര്‍ണറേറ്റില്‍ തുടക്കം കുറിച്ച് പദ്ധതി രാജ്യത്തെ മറ്റു ഗവര്‍ണറേറ്റുകളിലും നടപ്പാക്കുമെന്ന് മുനിസിപ്പല്‍ മന്ത്രി വലീദ് അല്‍ ജാസിം അറിയിച്ചു.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുവൈത്തില്‍ 75 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. ഇതോടെ കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 417 ആയി. 42 ഇന്ത്യക്കാര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയര്‍ന്നു.
രാജ്യത്തെ മുഴുവന്‍ കോഫീ ഷോപ്പുകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടണമെന്ന് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം. ഷോപ്പിംഗ് കേന്ദ്രങ്ങളിലും സൂഖുകളിലും പെട്രോള്‍ സ്റ്റേഷനുകളിലും മറ്റുമായി പ്രവര്‍ത്തിച്ചിരുന്ന ചെറുതും വലുതുമായ കഫെകള്ക്കു നിര്‍ദേശം ബാധകമാണ്. കാലത്തു അഞ്ചു മണി മുതല്‍ വൈകിട്ട് നാല് മണിവരെ ഹോം ഡെലിവറി അനുവദിക്കും.