Currency

വാണിജ്യ മന്ത്രാലയം കടകളില്‍ പരിശോധന നടത്തി; ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കാം

സ്വന്തം ലേഖകന്‍Monday, January 6, 2020 10:53 am

കുവൈത്ത് സിറ്റി: വാണിജ്യമന്ത്രാലയം വിവിധ ഗവര്‍ണറേറ്റുകളില്‍ കടകളില്‍ പരിശോധന നടത്തി. വിലകൂട്ടി വില്‍ക്കല്‍, വ്യാജ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ എന്നിവ പിടികൂടാന്‍ ലക്ഷ്യമിട്ടാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉപഭോകൃത സംരക്ഷണ വകുപ്പ് പരിശോധനാ കാമ്പയിന്‍ നടത്തിയത്.

ഉല്‍പന്നത്തിന്റെ ഗുണമേന്മ, ഉപയോഗിക്കാന്‍ അനുവാദമുള്ള സമയപരിധി, തൂക്കം, എണ്ണം, രേഖപ്പെടുത്തിയ വില തുടങ്ങിയ കാര്യങ്ങള്‍ സംഘം പരിശോധിച്ചു. വിപണിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്താക്കള്‍ക്ക് 55135135 എന്ന വാട്‌സ്ആപ് നമ്പറിലോ 135 എന്ന ഹോട്ട് ലൈന്‍ നമ്പറിലോ വിളിച്ചറിയിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x