Currency

സുല്‍ത്താന്‍ ഖാബൂസിനോടുള്ള ആദരസൂചകം; കുവൈത്തില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതു അവധിയും

സ്വന്തം ലേഖകന്‍Sunday, January 12, 2020 1:24 pm

കുവൈത്ത് സിറ്റി: അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനോടുള്ള ആദരസൂചകമായി കുവൈത്തില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു. അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.ശനി ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. നാളെയും മറ്റന്നാളുമായി നടത്താനിരുന്ന ഹൈസ്‌കൂള്‍ പരീക്ഷകള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളിലും ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിന്റെ മൃതദേഹം മസ്‌കത്തിലെ ഗാലയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x