Currency

ആദ്യ ശമ്പളം 2 മാസത്തിനകം നല്‍കണം; സമയപരിധി കടന്നാല്‍ നിയമ നടപടിയെന്ന് അതോറിറ്റി

സ്വന്തം ലേഖകന്‍Thursday, January 9, 2020 12:08 pm

കുവൈത്ത് സിറ്റി: വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് രണ്ട് മാസത്തിനകം വിദേശ തൊഴിലാളിയുടെ ആദ്യ ശമ്പളം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കണമെന്ന് തൊഴിലുടമകള്‍ക്ക് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. പ്രസ്തുത സമയപരിധി കടന്നാല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും അതോറിറ്റി വ്യക്തമാക്കി. മുഴുവന്‍ വിദേശികളുടെയും താമസാനുമതി രേഖ (ഇഖാമ) പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന് ക്രമീകരണം ചെയ്തുവരുന്നതായി ആഭ്യന്തരമന്ത്രാലയത്തിലെ ഐടി വകുപ്പ് അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നത് ഇതിനകം ഓണ്‍ലൈന്‍ വഴി ആക്കിയിട്ടുണ്ട്. 9000 ഗാര്‍ഹികതൊഴിലാളികള്‍ അപ്രകാരം ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കി. ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കുന്ന സംവിധാനം വിജയകരമെന്ന് തെളിഞ്ഞതായി ഗതാഗത വകുപ്പ് അറിയിച്ചു. കഴിഞ്ഞ നവംബര്‍ മധ്യത്തിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x