ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ബുര്‍കിനഫാസോ, ജിബൂത്തി, ഗിനിയ, ഗിനിയ ബിസോ, ഐവറികോസ്റ്റ്, കെനിയ, മഡഗാസ്കര്‍, നൈജീരിയ, ടോഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റാണ് നിര്‍ത്തിവെച്ചത്.
ആശുപത്രികളിലും ക്ലിനിക്കുകളിലും ഓവര്‍ടൈം ജോലിക്ക് വ്യവസ്ഥകള്‍ നിശ്ചയിച്ചു. റെഗുലര്‍ ജോലിയുള്ള ദിവസങ്ങളില്‍ ജോലിയുടെ തുടര്ച്ചായിട്ടായിരിക്കണം ഓവര്‍ടൈം. അവധിയെടുത്ത ദിനങ്ങളില്‍ ഓവര്‍ടൈം അനുവദിക്കില്ല. ആശുപത്രികളിലും സ്പെഷലൈസ്ഡ് മെഡിക്കല്‍ സെന്ററുകളിലും ഒരുദിവസം ഓവര്‍ടൈം 4 മണിക്കൂറില്‍ കൂടരുത്. ആഴ്ചയില്‍ 5 ദിവസത്തില്‍ അധികമാകാനും പാടില്ല.
കുവൈത്തില്‍ നിന്നുള്ള ഫ്ലൈ ദുബായ് സര്‍വീസുകള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലേക്ക് മാറ്റുന്നു. ഡിസംബര്‍ പതിനഞ്ചു മുതലാണ് പ്രധാന ടെര്മിനലിലേക്കു സര്‍വീസ് മാറ്റുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 15 രാവിലെ 8.35 നാണു ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള ആദ്യ സര്‍വീസ്.
കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് ഇഖാമയുമായി ബന്ധിപ്പിക്കാന്‍ ഗതാഗത വകുപ്പ് നീക്കം തുടങ്ങി. ഇഖാമ കാലാവധി കഴിഞ്ഞാല്‍ ലൈസന്‍സും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്കരണം ആലോചിക്കുന്നത്. ലൈസന്‍സ് വിതരണം ഇലക്ട്രോണിക്സ് കിയോസ്കുകള്‍ വഴിയാക്കിയതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് പുതിയ പരിഷ്കരണത്തിനൊരുങ്ങുന്നത്.
കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധന അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അല്‍ ആസിമി വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കില്‍ മാത്രമേ ട്യൂഷന് ഫീസ് ഈടാക്കാവൂ എന്നും നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിപ്പ് നല്കി. പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുമേഖലാ ജീവനക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നു സമ്പാദിക്കുന്ന രോഗാവധി സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിന് ഒരു ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച രോഗാവധി സര്‍ട്ടിഫിക്കറ്റ് മാത്രമേ സിവില്‍ സര്‍വീസ് കമ്മിഷന് അംഗീകരിക്കുകയുള്ളൂ. അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളാണെങ്കില്‍ ജീവനക്കാരന് ആബ്സന്റ് ആണെന്ന് കണക്കാക്കും.
ഗാര്‍ഹിക തൊഴിലാളിക്ക് മറ്റൊരു സ്പോണ്‍സറുടെ കീഴില്‍ ഗാര്‍ഹിക തൊഴിലിലേക്കു മാറ്റം സാധ്യമാണ്. അതിന്റെ മറവില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി പരാതിയുണ്ട്. ഈ സാഹചര്യത്തിലാണു മാറ്റം അനുവദിക്കണമെങ്കില്‍ ഗാര്‍ഹിക തൊഴിലാളി നേരിട്ടു ഹാജരായി ഒപ്പിട്ട് നല്‍കണമെന്നു വ്യവസ്ഥ കൊണ്ടുവന്നത്.
ഇതുമായി ബന്ധപ്പെട്ടു പാര്‍ലിമെന്റില്‍ സമര്‍പ്പിക്കപ്പെട്ട ബില്ലിനു വിദ്യാഭ്യാസസമിതി അംഗീകാരം നല്കി. വിദ്യാഭ്യാസ നിലവാരത്തില്‍ മുന്നിട്ട് നില്ക്കുന്ന രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണെമെന്നും പരിചയസമ്പത്തുള്ളവരെ മാത്രം നിയമിച്ചല്‍ മതിയെന്നുമാണ് നിര്‍ദേശം.
ഇതുവരെ 200 കെട്ടിടങ്ങളില്‍ നിന്ന് ബാച്ചലര്‍ താമസക്കാരെ ഒഴിപ്പിച്ചു. 250 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നിര്‍ദേശം പാലിക്കാത്ത 270 കെട്ടിട ഉടമകള്‍ക്കെതിരെ മുന്നറിയിപ്പ് നോട്ടിസ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്ന കെട്ടിട ഉടമകള്‍ ആദ്യതവണ 500 ദിനാറും ആവര്‍ത്തിച്ചാല്‍ 1000 ദിനാറും പിഴ ചുമത്തുമെന്നും അമ്മാര്‍ അല്‍ അമ്മാര്‍ പറഞ്ഞു.
കടലില്‍ നിരോധിത മേഖലയില്‍ മത്സ്യം പിടിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ കുവൈത്ത്. 5000 ദിനാര്‍ പിഴയും ഒരു വര്‍ഷം തടവുമായിരിക്കും ഇത്തരക്കാര്‍ക്കു ശിക്ഷ. വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണു നടപടി.