Currency

കുവൈത്തില്‍ നിന്നുള്ള ഫ്‌ലൈ ദുബായ് സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ ടെര്‍മിനല്‍ ഒന്നിലേക്ക് മാറ്റുന്നു

സ്വന്തം ലേഖകന്‍Tuesday, November 26, 2019 1:14 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള ഫ്‌ലൈ ദുബായ് സര്‍വീസുകള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലേക്ക് മാറ്റുന്നു. ഡിസംബര്‍ പതിനഞ്ചു മുതലാണ് പ്രധാന ടെര്‍മിനലിലേക്കു സര്‍വീസ് മാറ്റുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 15 രാവിലെ 8.35 നാണു ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള ആദ്യ സര്‍വീസ്.

നിലവില്‍ ഫ്‌ലൈ ദുബായ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന സഅദ് അബ്ദുള്ള ടെര്‍മിനലില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് സര്‍വീസുകള്‍ മാറ്റുന്നത്. ഒന്നാം ടെര്‍മിനലിലെ സോണ്‍ നാലില്‍ ആണ് യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്യേണ്ടതെന്നും ഫ്‌ലൈ ദുബായ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x