
കുവൈത്ത് സിറ്റി: ആശുപത്രികളിലും ക്ലിനിക്കുകളിലും ഓവര്‍ടൈം ജോലിക്ക് വ്യവസ്ഥകള്‍ നിശ്ചയിച്ചു. റെഗുലര്‍ ജോലിയുള്ള ദിവസങ്ങളില്‍ ജോലിയുടെ തുടര്‍ച്ചായിട്ടായിരിക്കണം ഓവര്‍ടൈം. അവധിയെടുത്ത ദിനങ്ങളില്‍ ഓവര്‍ടൈം അനുവദിക്കില്ല. ആശുപത്രികളിലും സ്‌പെഷലൈസ്ഡ് മെഡിക്കല്‍ സെന്ററുകളിലും ഒരുദിവസം ഓവര്‍ടൈം 4 മണിക്കൂറില്‍ കൂടരുത്. ആഴ്ചയില്‍ 5 ദിവസത്തില്‍ അധികമാകാനും പാടില്ല.
പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ദിവസം 3 മണിക്കൂര്‍ വീതം ആഴ്ചയില്‍ 7 ദിവസം ഓവര്‍ടൈം ജോലി ചെയ്യാം. അധിക ജോലിക്കുള്ള ആനുകൂല്യം പ്രതിദിന ശമ്പളത്തിന്റെ പകുതിയില്‍ അധികമാകരുത്. അധിക ജോലിക്കുള്ള വേതനം സംബന്ധിച്ച് പ്രത്യേക രേഖ ഹാജരാക്കണം. ഓവര്‍ടൈം ജോലിയുടെ പേരില്‍ റഗുലര്‍ ഡ്യൂട്ടി യില്‍ ഇളവു പാടില്ല. ഓവര്‍ടൈം അലവന്‍സ് അനുവദിക്കാന്‍ ഡ്യൂട്ടി നിര്‍ദേശിച്ചതിനുള്ള രേഖ ഹാജരാക്കണം. സിവില്‍ സര്‍വീസ് കമ്മിഷന്റെ അനുമതി പ്രകാരമാകണം നടപടികളെന്നും വ്യവസ്ഥയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.