രാജ്യത്തെ മരണനിരക്ക് കുറക്കുന്നതിനും പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ട നടപടികള്‍ ഉടന്‍ തയാറാക്കണമെന്നും അവര്‍ പറഞ്ഞു. പരിസ്ഥതി സുരക്ഷാ വകുപ്പുമായി സഹകരിച്ച് കുവൈത്ത് യൂണിവേഴ്സിറ്റിയിലെ അലൈഡ് മെഡിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാത്രി ഏറെ വൈകിയും സുജിത്തിനെ കാണാതായതോടെ ഭാര്യ, സുഹൃത്തുക്കളെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അബ്ബാസിയയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടവറിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
കുവൈത്തില്‍ വിദേശികള്‍ക്ക് പ്രസവ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. സ്വാഭാവിക പ്രസവത്തിനുള്ള ഫീസ് 50 ദീനാറില്‍ നിന്ന് 100 ദീനാറും സിസേറിയന് 150 ദീനാറുമാണ് വര്‍ധിപ്പിച്ചത്. പ്രസവത്തിനായി അഡ്മിറ്റ് ചെയ്യുന്നതിനുള്ള മുറി വാടകയും ഇരട്ടി ആക്കിയിട്ടുണ്ട്. നേരത്തെ പ്രതിദിനം 50 ദീനാര്‍ ആയിരുന്നു മുറിവാടക.
കുവൈത്തില്‍ വിദേശികളുടെ താമസാനുമതി കാലം പരമാവധി അഞ്ചു വര്‍ഷമാക്കി കുറക്കണമെന്ന് പാര്‍ലമെന്റംഗം സഭയില്‍ ആവശ്യപ്പെട്ടു. താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട 14 നിര്‍ദ്ദേശങ്ങള്‍ സഫാ അല്‍ ഹാഷിം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന നിര്‍ദ്ദേശങ്ങളാണ് അധികവും.
ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കണമെന്നും പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നതുമാണ് ഉത്തരവ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കണമെന്നും വിദേശികളാണെങ്കില്‍ നാടുകടത്താമെന്നും നിര്‍ദേശിക്കുന്ന ഉത്തരവില്‍ ലൈസന്‍സില്ലാതെയോ മദ്യപിച്ചോ വാഹനമോടിക്കുന്ന വിദേശികളെ ഉടന്‍ നാടുകടത്തണമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞ കരാര്‍ പ്രകാരം രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ ഒരാഴ്ചയില്‍ 12,000 സീറ്റുകളായിരുന്നു അനുവദിച്ചിരുന്നത്. 2007 മുതല്‍ നിലനില്‍ക്കുന്ന ഈ കരാറില്‍ മാറ്റം വരുത്തുന്നതിനുവേണ്ടിയാണ് അംബാസഡര്‍ ജാസിം അല്‍ നാജിം പ്രധാനമായും ഹര്‍ദീപ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ പരസ്പരം നിലനിര്‍ത്തിപ്പോരുന്ന സൗഹൃദ നയതന്ത്രബന്ധത്തെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി എല്ലാവിധ മേഖലകളിലും പരസ്പര സഹകരണം അത്യാവശ്യമാണെന്നു ഹര്‍ദീപ് സിങ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആന്‍ഡ് ഡ്രഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അസിഡിറ്റി ഉള്‍പ്പെടെ ഉദര സംബന്ധമായ ചില അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന റാനിറ്റിഡിന്‍ ചേരുവ അടങ്ങിയ ഏറ്റവും പ്രചാരമുള്ള ഗുളികയും നിരോധിക്കപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശികള്‍ വിമുഖത കാണിക്കുന്നതിനാല്‍ നിലവില്‍ സര്‍ക്കാര്‍ അലവന്‍സ് നല്‍കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന ശമ്പളത്തിന് പുറമെ എല്ലാ മാസവും സര്‍ക്കാര്‍ നിശ്ചിത തുകയും നല്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുന്ന ശമ്പളത്തിന് തുല്യമായ വരുമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാടുകടത്തല്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഫണ്ടില്‍നിന്ന് തുക ചെലവാക്കി ടിക്കറ്റ് നല്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ അത്തരം കേസുകളില്‍ സ്പോണ്സറില് നിന്നു പിന്നീട് തുക ഈടാക്കുന്ന നടപടിയാണ് കര്‍ശനമാക്കുന്നത്. എല്ലാ ഗവര്‍ണറേറ്റുകളിലെയും സിറ്റിസന്‍സ് സര്‍വീസ് സെന്ററുകളിലെ കംപ്യൂട്ടര്‍ ശൃംഖലയുമായി സ്പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ബന്ധിപ്പിക്കും.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്മെന്റ് യോഗ്യത നോക്കി മാത്രം ക്ലിപ്തപ്പെടുത്താന്‍ കുവൈത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള നടപടി തൊഴില്‍ മേഖലയിലെ ഗുണമേന്മ കൂടി ഉറപ്പാക്കും വിധം ക്രമീകരിക്കുമെന്ന് ആസൂത്രണ-വികസന ഉന്നത സമിതി സെക്രട്ടറി ജനറല്‍ ഡോ.ഖാലിദ് അല്‍ മഹ്ദി പറഞ്ഞു.