
കുവൈത്ത് സിറ്റി: കുവൈത്തില്‍ സംഭവിക്കുന്ന 10 ശതമാനം മരണങ്ങള്‍ വായു മലിനീകരണം മൂലമാണെന്ന് അമേരിക്കന്‍ ഗവേഷക ഡോ. സുമി മേത്ത അഭിപ്രായപ്പെട്ടു. രാജ്യത്തെ മരണനിരക്ക് കുറക്കുന്നതിനും പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ട നടപടികള്‍ ഉടന്‍ തയാറാക്കണമെന്നും അവര്‍ പറഞ്ഞു. പരിസ്ഥതി സുരക്ഷാ വകുപ്പുമായി സഹകരിച്ച് കുവൈത്ത് യൂണിവേഴ്സിറ്റിയിലെ അലൈഡ് മെഡിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തു ദൈനംദിനം വര്‍ധിച്ചുവരുന്ന വാഹനങ്ങളും ഫാക്ടറികളില്‍നിന്ന് പുറത്തുവിടുന്ന പുകയും പൊതുജനാരോഗ്യത്തിനും ജനങ്ങളുടെ ജീവിതത്തിനും ഭീഷണിയായിരിക്കുകയാണ്. രാജ്യത്തെ വൃത്തി സംരക്ഷിച്ചു പോരാനും മാലിന്യ മുക്തമാക്കാനും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതികള്‍ വരുന്നുണ്ടെന്നത് ആശ്വാസകരമാണെങ്കിലും പരിസ്ഥിതിസംരക്ഷണത്തിന് കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.