ഇവരെ കൂടാതെ 1591 പേരുടെ കാര്യത്തില്‍ മൂല്യനിര്‍ണയ സമിതിയുടെ തീരുമാനം കാത്തിരിക്കുകയാണ്. കുവൈത്തില്‍ എന്‍ജിനീയര്‍മാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും യോഗ്യത പരീക്ഷയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് എന്‍ജിനീയേഴ്സ് സൊസൈറ്റി എന്‍.ഒ.സി നല്‍കുന്നത്.
പരിഷ്കരിച്ച റെസിഡന്‍സി ചട്ടമനുസരിച്ചു ഒരു മാസത്തെ സന്ദര്‍ശന വിസയിലോ, മൂന്നു മാസം കാലാവധിയുള്ള വിനോദ സഞ്ചാര വിസയിലോ എത്തുന്നവര്‍ക്കു ആശ്രിത വിസയിലേക്കു മാറ്റുക വഴി സ്ഥിര താമസം സാധ്യമാകും. സന്ദര്‍ശന വിസയിലെത്തുന്നവരെ ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്നതിനായും ഇത്തരത്തില്‍ ഇഖാമ മാറ്റാന്‍ അനുവദിക്കും.
കുവൈത്തില്‍ വിദേശി കുടുംബങ്ങള്‍ക്ക് രണ്ട് ഗാര്‍ഹിക തൊഴിലാളികളെ മാത്രമേ അനുവദിക്കാവൂ എന്ന് നിര്‍ദേശം. റെസിഡന്‍സി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ആദ്യത്തെ ഗാര്‍ഹിക തൊഴിലാളിക്ക് 100 ദീനാറും രണ്ടാമത്തെ തൊഴിലാളിക്ക് 300 ദീനാറും വിസ ഫീസ് ഈടാക്കണമെന്നും റെസിഡന്‍സി നിയമത്തില്‍ നിര്‍ദേശമുണ്ട്.
പ്രവാസികളുടെ മാതാപിതാക്കളെ കുടുംബവിസയില്‍ കൊണ്ടുവരുന്നത് വിലക്കി താമസകാര്യവകുപ്പ് ഉത്തരവിറക്കി. ആവശ്യമെങ്കില്‍ മാതാപിതാക്കളെ ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാം. കുവൈത്തില്‍ പ്രവാസികള്‍ക്ക് നേരത്തെ കുടുബ വിസയില്‍ മാതാപിതാക്കളെ കൊണ്ടു വരാമായിരുന്നു. ഈ നിയമത്തിനാണ് ഇപ്പോള്‍ ഭേതഗതി വരുത്തി താമസകാര്യ വകുപ്പ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ആലപ്പുഴ താമരക്കുളം സ്വദേശി ചാത്തിയറ കാരമത്ത് വീട്ടില്‍ സതീഷ്കുമാര്‍ ഭാസ്കരന് പിള്ളയെയാണ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആന്തലൂസിലെ താമസസ്ഥലത്തിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട സ്വന്തം വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായി.
രാജ്യത്ത് മരുന്നുവില കാര്യമായി കുറയാന്‍ കാരണമാവുന്ന തീരുമാനമാണിത്. ബ്രാന്‍ഡഡ് മരുന്നിന് പകരമായി അളവിലും നല്കുന്ന രീതിയിലും ഗുണത്തിലും ഫലത്തിലും ഉപയോഗത്തിലും വ്യത്യാസമില്ലാതെ ഇറക്കുന്ന മരുന്നുകളാണ് ജനറിക് മരുന്ന്. നിറത്തിലും രൂപത്തിലും വ്യത്യാസം ഉണ്ടാവുമെങ്കിലും കെമിക്കല്‍ ഉള്ളടക്കത്തില്‍ വ്യത്യാസമുണ്ടാവില്ല. ബ്രാന്‍ഡ് മരുന്നുകളുടെ പത്തിലൊന്ന് വില മാത്രമാണ് പലപ്പോഴും ജനറിക് മരുന്നുകള്‍ക്ക് ഉണ്ടാവാറുള്ളത്.
കുവൈത്തില്‍ നഴ്സിങ് റിക്രൂട്മെന്റിന് അനുമതി തേടി ആരോഗ്യമന്ത്രാലയം സിവില്‍ സര്‍വീസ് കമ്മീഷനെ സമീപിച്ചതായി റിപ്പോര്‍ട്ട്. സ്വദേശി നഴ്സുമാരുടെ ലഭ്യതക്കുറവു പരിഗണിച്ചു വിദേശികളെ നിയമിക്കാന്‍ അനുവദിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.
കുടുംബത്തിലെ പുരുഷനോ സ്ത്രീയോ കുട്ടികളോ ഇരളായാലും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. 6 മാസത്തെ തടവിന് പുറമേ സാമൂഹിക സേവനവും നിര്‍ബന്ധമാക്കും. സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനമാകും സാമൂഹിക സേവനത്തിന്റെ ഭാഗമായി ചെയ്യേണ്ടി വരിക. സമിതിയുടെ അംഗീകാരം ആയതോടെ നിര്‍ദേശം ഇനി പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കും.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മറ്റൊരു ഇന്ത്യക്കാരന്റെ പാസ്പോര്‍ട്ട് വിലയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ പാസ്പോര്‍ട്ടിന് നാല് മാസം കൂടി കാലാവധിയുണ്ടായിരുന്നു. 250 ദിനാറിനാണ് ഉടമ പാസ്പോര്‍ട്ട് വിറ്റത്.
2017ല്‍ ഇത് 59 ശതമാനമായിരുന്നു. സ്വകാര്യമേഖലയിലെ ജോലിയോട് സ്വദേശികള്‍ക്ക് താല്പര്യം പിന്നെയും കുറയുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മാന്‍പവര്‍ അതോറിറ്റി വാഗ്ദാനം നല്കിയ സ്വകാര്യമേഖലയിലെ ജോലിയോട് ഭൂരിഭാഗവും വിമുഖത കാണിക്കുകയായിരുന്നു. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്കായി 2017ല്‍ 6861 സ്വകാര്യമേഖല തസ്തികയിലേക്ക് മാന്‍പവര്‍ അതോറിറ്റി അവസരമൊരുക്കിയപ്പോള്‍ 4067 പേരും തയാറായില്ല.