പുതിയ സംവിധാനം ഓഫിസുകളിലെ തിരക്ക് ഒഴിവാക്കാനും ഗുണഭോക്താവിനുള്ള പ്രയാസം ഇല്ലാതാക്കാനും സഹായിക്കും. വിദേശികള്‍ക്ക് അവരുടെയും ഭാര്യ, മക്കള്‍ തുടങ്ങിയവരുടെയും ഇഖാമ ഓണ്‍ലൈന്‍ വഴി പുതുക്കാനാകും. ഭാര്യ, മക്കള്‍, ഗാര്‍ഹിക തൊഴിലാളി എന്നിവരുടെയും ഇഖാമ പുതുക്കുന്നതിന് ഓട്ടമേറ്റഡ് സര്‍വീസ് നമ്പര്‍ ലഭ്യമാക്കും. രക്ഷിതാക്കള്‍, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് സന്ദര്‍ശക വീസ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനുള്ള നടപടിയും 2020നകം പ്രാവര്‍ത്തികമാക്കാന്‍ ആലോചനയുണ്ട്.