60 വയസ്സ് തികഞ്ഞ ബിരുദം ഇല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് 100 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തണമെന്ന് മാന്‍പവര്‍ അതോറിറ്റിക്ക് തൊഴില്‍ വകുപ്പിന്റെ നിര്‍ദേശം. ആദ്യ വര്‍ഷം 100 ദിനാറും തുടര്‍ വര്‍ഷം അതിന്റെ ഇരട്ടിയും എന്നാണു നിര്‍ദേശം. ഇതോടെ ഇത്തരക്കാര്‍ ഇഖാമ കുടുംബ വീസയിലേക്കോ സ്വന്തം സ്പോണ്‍സര്‍ഷിപ്പിലേക്കോ മാറ്റാന്‍ നിര്‍ബന്ധിതരാകും.
കുവൈത്തില്‍ താമസിക്കുന്ന 16 വയസിനു മുകളിലുള്ള മുഴുവന്‍ ഇന്ത്യക്കാരും കോവിഡ് വാക്സിന് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്നു ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു. വാക്സിന് ബോധവല്‍ക്കരണത്തിനായി കെ.കെ.എം.എ ആരംഭിച്ച ‘വാക്സിന് സ്വീകരിക്കൂ കോവിഡിനെ അകറ്റൂ’ കാമ്പയിന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അംബാസഡര്‍ സി.ബി ജോര്‍ജ്.
നിലവില്‍ 50 ദിനാര്‍ ആണ് തുക. സര്‍ക്കാര്‍ ആശുപത്രി സേവനം പൂര്‍ണമായും സ്വദേശികള്‍ക്കായി ക്രമീകരിക്കുന്നതിനൊപ്പം വിദേശികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ഇന്‍ഷുറന്‍സ് തുക വര്‍ധിക്കുക. ക്ലിനിക്കുകളും ആശുപത്രികളും ഉള്‍പ്പെടും.
വാക്സീന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 2 ആഴ്ച കഴിഞ്ഞവര്‍, ഒന്നാമത്തെ ഡോസ് സ്വീകരിച്ച് 5 ആഴ്ച കഴിഞ്ഞവര്‍, കോവിഡ് മുക്തമായ ശേഷം ഒന്നാമത്തെ ഡോസ് സ്വീകരിച്ച് 2 ആഴ്ച കഴിഞ്ഞവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് വേണ്ട.
മുന്‍ഗണന പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും അടുത്തമാസത്തോടെ വാക്സീന് നല്‍കിക്കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. 65ന് മുകളില്‍ പ്രായമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരാണ് മുന്‍ഗണന പട്ടികയിലുള്ളവര്‍. ജനസംഖ്യയുടെ 80% പേര്‍ക്കും വാക്സീനേഷന് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
കുവൈത്തില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയം മാറും. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് പുതിയ കര്‍ഫ്യൂ സമയം. ഇന്നലെ വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കര്‍ഫ്യൂ സമയം പരിഷ്കരിച്ചത്. നേരത്തെ വൈകീട്ട് അഞ്ചിന് ആരംഭിച്ചിരുന്ന കര്‍ഫ്യൂ ഇന്ന് മുതല്‍ ഒരുമണിക്കൂര്‍ വൈകിയാണ് ആരംഭിക്കുക
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക് പതിനാലു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നിബന്ധനയില്‍ ഇളവ് നല്‍കാനാണ് ആലോചിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് പൂര്‍ണമായി ഒഴിവാക്കുകയോ പതിനാലു ദിവസം എന്നത് ഏഴാക്കി ചുരുക്കുകയോ ചെയ്യാമെന്ന നിര്‍ദേശമാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്.
വാക്സിനേഷന് സെന്ററുകളുടെ എണ്ണം 30 ആയി ഉയര്‍ത്തും. ഇതിനകം 8 ലക്ഷം പേര് വാക്സിനേഷന് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരില്‍ 3 ലക്ഷം സ്വദേശികളും 5 ലക്ഷം വിദേശികളുമാണ്. 430000 പേരാണ് വാക്സീന് സ്വീകരിച്ചവര്‍. ആരോഗ്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി റജിസ്ട്രേഷന് സുഗമമായി നടക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഒബ്സര്‍വര്‍ മുസാഇദ് അല്‍ ഹുവൈശല് പറഞ്ഞു.
ഗാര്‍ഹിക ഇന്റര്‍നെറ്റ് നിരക്കില്‍ കുവൈത്ത് 40% കുറവ് വരുത്തും. 100 മെഗാബൈറ്റ്സ് വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന് വയര്‍ലെസ് ആയാലും അല്ലെങ്കിലും ഇളവ് ബാധകമായിരിക്കുമെന്നു വാര്‍ത്താവിനിമയ- വിവര സാങ്കേതിക അതോറിറ്റി പ്രസിഡന്റ് സാലിം അല്‍ അതൈന പറഞ്ഞു.
കുവൈത്തില്‍ പ്രവാസികള്‍ക്ക് ജൂണ്‍ മുതല്‍ കോവിഡ് വാക്സീന് നല്കിത്തുടങ്ങും. 3 മാസം കൊണ്ട് എല്ലാവര്ക്കും വാക്സീന് നല്‍കാനാണു പദ്ധതി. വാക്സീന് സ്വീകരിക്കാത്തവര്ക്കു സെപ്റ്റംബര്‍ തൊട്ട് ഇഖാമ (താമസാനുമതി രേഖ) പുതുക്കേണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്.