കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസിക്കുന്ന 16 വയസിനു മുകളിലുള്ള മുഴുവന്‍ ഇന്ത്യക്കാരും കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നു ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു. വാക്സിന്‍ ബോധവല്‍ക്കരണത്തിനായി കെ.കെ.എം.എ ആരംഭിച്ച ‘വാക്സിന്‍ സ്വീകരിക്കൂ കോവിഡിനെ അകറ്റൂ’ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അംബാസഡര്‍ സി.ബി ജോര്‍ജ്.
കുവൈത്തില്‍ കോവിഡ് വാക്സിനെടുക്കാത്തവരായി ഒരു ഇന്ത്യകാരനുമില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ എംബസിയുടെ ലക്ഷ്യം. വാക്സിന്‍ രജിസ്ട്രേഷനുവേണ്ടി സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേകം കൗണ്ടറുകള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 25 വരെ ഒരു മാസക്കാലയളവിലാണ് കെ.കെ.എം.എയുടെ നേതൃത്വത്തില്‍ വാക്സിന്‍ രജിസ്ട്രേഷന്‍ കാമ്പയിന്‍ നടത്തുന്നത്. രജിസ്ട്രേഷനുവേണ്ടി പ്രചാരണം നടത്തിയും, പൊതുജനങ്ങളെ രജിസ്ട്രേഷന് സഹായിച്ചും കെ.കെ.എം.എയുടെ 15 ബ്രാഞ്ചുകളിലെയും 89 യൂണിറ്റുകളിലെയും പ്രവര്‍ത്തകര്‍ രംഗത്തുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.