Currency

കുവൈത്തില്‍ വാക്‌സീന്‍ എടുത്ത 3 വിഭാഗങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്ല

സ്വന്തം ലേഖകന്‍Tuesday, March 23, 2021 1:01 pm

കുവൈത്ത് സിറ്റി: കോവിഡ് വാക്‌സീനേഷന്‍ സ്വീകരിച്ചവരില്‍ 3 വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുമ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണ്ട. വാക്‌സീന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 2 ആഴ്ച കഴിഞ്ഞവര്‍, ഒന്നാമത്തെ ഡോസ് സ്വീകരിച്ച് 5 ആഴ്ച കഴിഞ്ഞവര്‍, കോവിഡ് മുക്തമായ ശേഷം ഒന്നാമത്തെ ഡോസ് സ്വീകരിച്ച് 2 ആഴ്ച കഴിഞ്ഞവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണ്ട.

അതേസമയം ഇവര്‍ക്ക് 7 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. കുവൈത്തില്‍ പ്രവേശിച്ച് ഏഴാം ദിവസം കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട് നേടണം. വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍വകലാശാലയില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഒഴിവാക്കുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x