കുവൈത്ത് സിറ്റി: വിദേശികളുടെ പ്രതിവര്‍ഷ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 130 ദിനാര്‍ ആയി ഉയര്‍ത്തുന്ന നടപടി ഉടനുണ്ടാകും. നിലവില്‍ 50 ദിനാര്‍ ആണ് തുക. സര്‍ക്കാര്‍ ആശുപത്രി സേവനം പൂര്‍ണമായും സ്വദേശികള്‍ക്കായി ക്രമീകരിക്കുന്നതിനൊപ്പം വിദേശികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ഇന്‍ഷുറന്‍സ് തുക വര്‍ധിക്കുക. ക്ലിനിക്കുകളും ആശുപത്രികളും ഉള്‍പ്പെടും.
ചിലയിടങ്ങളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുവൈത്തിന്റെ വിവിധ ഭാഗങ്ങള്‍ 5 പ്രൈമറി ഹെല്‍ത്ത് സെന്ററുകളായി വിഭജിച്ച് ഓരോ കേന്ദ്രത്തിലും 20 വീതം ക്ലിനിക്കുകളാണ് സ്ഥാപിക്കുന്നത്.
കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ചികിത്സ ലഭ്യമാക്കും. പീഡിയാട്രിക്, ഡെന്റല്‍, റേഡിയോളജി, ലബോറട്ടറി സേവനങ്ങള്‍ ക്ലിനിക്കുകളില്‍ ലഭിക്കും. അഹമ്മദിയിലും ജഹ്റയിലും 300 കിടക്കകളോട് കൂടിയ ആശുപത്രികളും ആദ്യഘട്ടത്തില്‍ നടപ്പാക്കും. 2022 ആദ്യത്തോടെ സംവിധാനങ്ങളെല്ലാം പൂര്‍ണ സജ്ജമാക്കാനാണ് ഇന്‍ഷുറന്‍സ് ആശുപത്രി കമ്പനി (ദമാന്‍) തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.