ഇന്ത്യയില്‍ നിന്ന് സമ്പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. രാജ്യത്തു നിന്നുള്ള വിമാനങ്ങള്‍ക്കാണു പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക വിമാനങ്ങള്‍ക്കും കുവൈത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. ഇന്ത്യയ്ക്കു പുറമെ മറ്റ് 33 രാജ്യങ്ങള്‍ക്കും നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
കുവൈത്തില്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂര്‍ അപ്പോയ്മെന്റ് എടുക്കാതെ കോവിഡ് വാക്സിന് എടുക്കാം. 65 വയസ്സു കഴിഞ്ഞ ആര്‍ക്കും ഓണ്‍ലൈന്‍ അപ്പോയ്മെന്റ് എടുക്കാതെ തന്നെ നേരിട്ട് വാക്സിനേഷന് കേന്ദ്രത്തില്‍ എത്തി കോവിഡ് പ്രതിരോധ വാക്സിന് എടുക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സ്വദേശി വിദേശി വ്യത്യാസം ഉണ്ടാകില്ല.
കര്‍ഫ്യൂ ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം. സ്വദേശികളും വിദേശികളുമടക്കം വ്യക്തികളും സ്ഥാപനങ്ങളും നടപടിക്ക് വിധേയരാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ റമസാന്‍ അവസാനം വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ളത് പോലെ വൈകിട്ട് 7 മുതല്‍ രാവിലെ 5 വരെയാകും കര്‍ഫ്യൂ. കോവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കര്‍ഫ്യൂ സമയം കൂട്ടുന്നതോ കുറയ്ക്കുന്നതോ സംബന്ധിച്ച് തീരുമാനമെടുക്കും.
ഉന്നത തസ്തികളിലും ഇടത്തരം തസ്തികകളിലും 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് ബുധനാഴ്ച കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നല്കിയ നിര്‍ദശത്തില്‍ പറയുന്നത്. ബാങ്കുകള്‍ക്ക് ഇത് നടപ്പാക്കാന്‍ 2023 അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ പ്രവാസികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പകുതിയില്‍ താഴെയാക്കി കുറയ്ക്കാനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.
റമസാന്‍ പ്രമാണിച്ച് കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം മാറ്റി. മിഷ്റഫ് പ്രദര്‍ശന നഗരിയിലെ കേന്ദ്രം രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. നസീമിലും മസായിലുമുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ 1 മണിവരെയും വൈകിട്ട് 7 മുതല്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈത്ത് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അതിന് മുമ്പ് തന്നെ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാന്‍ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാന്‍ ദുബായ് ഉള്‍പ്പെടെ ഇടത്താവളങ്ങളില്‍ രണ്ടാഴ്ച ക്വാറന്റീന് ഇരുന്നായിരുന്നു ആളുകള്‍ വന്നിരുന്നത്.
ഏപ്രില്‍ എട്ടു മുതല്‍ 22 വരെ വൈകുന്നേരം 7 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ ആയിരിക്കും ഭാഗിക കര്‍ഫ്യൂ. നിലവില്‍ വൈകീട്ട് അഞ്ചിന് ആരംഭിച്ച് പുലര്‍ച്ചെ അഞ്ചിന് അവസാനിക്കുന്ന കര്‍ഫ്യൂ ആണ് ഏപ്രില്‍ എട്ടു മുതല്‍ പുതിയ സമയക്രമത്തിലേക്കു മാറുന്നത്. വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് പരിഷ്കരിച്ച സമയം.
ഫാമിലി മെഡിസിന്, കുട്ടികളുടെ ചികിത്സ, ഡെന്റല്‍ ക്ലിനിക് എന്നിങ്ങനെയാകും അവ. അഹമ്മദിയിലും ജഹ്റയിലും ഇന്‍ഷുറന്‍സ് ആശുപത്രികളില്‍ 300 വീതം കിടക്കകള്‍ ഉണ്ടാകും. വിദഗ്ധ ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ സേവനം ക്ലിനിക്കുകളില്‍ ഉറപ്പാക്കിയാകും പ്രവര്‍ത്തനം. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ക്ലിനികള്‍ പൂര്‍ണ സജ്ജമാക്കും വിധമാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.
സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളില്‍ പുതിയ വീസയിലെത്തുന്ന വിദേശികള്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ മാറ്റം ഇല്ല. കോവിഡ് പശ്ചാത്തലത്തില്‍ പുതുതായി വീസ അനുവദിക്കാത്ത സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്ത്തിക്കുന്നില്ലന്നേയൂള്ളുവെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.