
കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളും പാര്‍പ്പിട മേഖലകളില്‍ പാടില്ലെന്ന നിര്‍ദേശത്തിനു പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതിയുടെ അംഗീകാരം. നിലവില്‍ പാര്‍പ്പിട മേഖലകളിലുള്ള എംബസികളും കോണ്‍സുലേറ്റുകളും മാറ്റുന്നതിനു നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു. പാര്‍പ്പിട മേഖലകളില്‍ എംബസി പ്രവര്‍ത്തിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കുന്നതായി നിര്‍ദേശം ഉന്നയിച്ച സാദൂന്‍ അല്‍ ഹമദ് വ്യക്തമാക്കി.
എംബസികളില്‍ എത്തുന്നവരുടെ തിരക്ക് പാര്‍പ്പിടമേഖലയില്‍ പ്രയാസമുളവാക്കുന്നു. അതൊഴിവാക്കാന്‍ എംബസികള്‍ അവയ്ക്കായി നിര്‍ണയിക്കപ്പെട്ട മേഖലയില്‍ മാത്രമായി നിജപ്പെടുത്തണമെന്നാണ് നിര്‍ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.