സ്വദേശി പാര്‍പ്പിട മേഖലയില്‍ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പിടികൂടാന്‍ മുനിസിപ്പാലിറ്റി പ്രത്യേക കാമ്പയിന് ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ മാതൃകാ താമസകേന്ദ്രങ്ങളില്‍ ബോധവത്കരണബോര്ഡുകള് സ്ഥാപിച്ചു. പാര്‍പ്പിടങ്ങളില്‍ വിദേശി ബാച്ചിലര്‍മാരെ താമസിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങള്‍, വേതനം നല്കാതിരിക്കല്, പീഡനം തുടങ്ങി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ഒരു സ്പോണ്സര്ക്കെതിരെ ഏഴും എട്ടും തവണ പരാതികള്‍ ലഭിക്കുന്ന സാഹചര്യമുണ്ട്. ഇത്തരക്കാര്‍ വീണ്ടും തൊഴിലാളികളെ കൊണ്ട് വരന് അനുവദിക്കുന്നത് യുക്തിയല്ല എന്നതിനാലാണ് ബ്ലാക് ലിസ്റ്റ് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നത്.
‘ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍’ സാങ്കേതിക വിദ്യ ഉപയോഗിച്ച് യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളുള്‍പ്പെടെ ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. കുവൈത്ത് എയര്‍വെയ്സ് വിമാനങ്ങള്‍ക്കായുള്ള ടെര്‍മിനല്‍ നാലിലാണ് മൂന്നു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം 3000ത്തിലേറെ വിദേശികളെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അഡ്മിനിസ്ട്രേറ്റിവ് ജോലികളിലുള്ളവരെയാണ് ആദ്യ ഘട്ടത്തില്‍ ഒഴിവാക്കുക. സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്ന ‘ഇഹ്ലാല്‍’ പദ്ധതിയുടെ ഭാഗമായാണ് പട്ടിക തയാറാക്കിയത്.
സ്വദേശികളുടെ താമസ മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടാന്‍ ജൂലൈ ഒന്നു മുതല്‍ വ്യാപക പരിശോധന തുടങ്ങുമെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു. നിയമ വിരുദ്ധമായി ബാച്ചിലര്‍മാരെ സ്വദേശി മേഖലകളില്‍ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.
കുവൈത്തില്‍ നിന്ന് സൗദിയിലേക്ക് രണ്ടാമതൊരു റോഡുകൂടി ഒരുങ്ങുന്നു. സൗദിയുടെ മേല്‍നോട്ടത്തില്‍ ഇരുരാജ്യങ്ങളെയും കരമാര്‍ഗം ബന്ധിപ്പിക്കുന്ന അതിര്‍ത്തി കഴിഞ്ഞ ദിവസം സൗദിയുടെ കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന് ഉദ്ഘാടനം ചെയ്തു. ചരക്കുനീക്കത്തിനും യാത്രയ്ക്കും സുഗമമായ വഴിയാകും പുതുതായി തുറന്ന അല്‍ റിഗ്ഗി അതിര്‍ത്തി.
രാജ്യത്തു പുതിയ അധ്യയന വര്‍ഷം 19 പുതിയ സ്കൂളുകള്‍ തുറക്കും. അഹമ്മദി വിദ്യാഭ്യാസ മേഖലയില്‍ അഞ്ചും സിറ്റി മേഖലയില്‍ ഏഴും ഹവല്ലിയിലും ഫര്‍വാനിയയിലും മൂന്ന് വീതവും ജഹ്റയില്‍ ഒരു സ്കൂളുമാണ് തുറക്കുക.
ഇനി മുതല്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 15 ശതമാനം സ്വദേശികളെ നിയമിക്കണം. നിലവില്‍ മൊത്തം ജീവനക്കാരുടെ 13 ശതമാനം കുവൈത്തികള്‍ ആയിരിക്കണം എന്നാണ് നിയമം. ജൂലൈ 20 മുതലാണ് സംവരണതോത് പതിനഞ്ചു ശതമാനമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലാകുക.
തൊഴില്‍ വൈദഗ്ദ്യം ആവശ്യമുള്ള 20 തസ്തികകളിലേക്ക് ജോലി മാറണമെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ യോഗ്യത തെളിയിക്കുന്ന പരീക്ഷ പാസാക്കണം എന്നാണു നിബന്ധന. പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്കു വിസമാറ്റം അനുവദിക്കില്ല.
വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും നോക്കി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 20,000 വിദേശികളെ തിരികെ അയച്ചു. അതത് തസ്തികകള്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലാതിരുന്നതിനാലാണ് ഇത്രയും പേരുടെ വിസ പുതുക്കി നല്‍കാതിരുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രി മര്‍യം അല്‍ അഖീല്‍ പറഞ്ഞു.