ഇന്ത്യന്‍ എംബസി പ്രവര്‍ത്തി സമയം ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ ആയിരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്ത് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ സമയ ക്രമീകരണം.
സ്വകാര്യ സ്കൂളുകളില്‍ എഴുത്ത് പരീക്ഷ പാടില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നിരോധനം ബാധകമാണ്. കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ മൂല്യനിര്‍ണയത്തിന് അവലംബിച്ച രീതി തുടരണം. ചില വിദ്യാലയങ്ങള്‍ എഴുത്ത് പരീക്ഷ നടത്തുന്നതിന് ഇതിനകം വാങ്ങിയ അനുമതി റദ്ദാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നതായി സൂചന. വാരാന്ത്യ അവധി ദിനങ്ങളില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്പ്പെടുത്തുന്നമെന്നു ആരോഗ്യമന്ത്രാലയം ശിപാര്‍ശ ചെയ്തു.
നിര്‍ദേശം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ബാധകമാണെന്നും അവഗണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അമച്വര്‍ പാരച്യൂട്ട് റൈഡിങ് ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതായി വിലയിരുത്തിയാണ് നടപടി.
സാങ്കേതിക തൊഴിലിനുള്ള ഇഖാമ മാറ്റത്തിന് ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കോപ്പിയും അറ്റാച്ച് ചെയ്യണമെന്ന് മാന്‍പവര്‍ അതോറിറ്റി. ഏകീകൃത ഗള്‍ഫ് തൊഴില്‍ മാന്വല്‍ അനുസരിച്ചുള്ള യോഗ്യതയുള്ളതായിരിക്കണം സര്‍ട്ടിഫിക്കറ്റ്. പുതുതായി തൊഴില്‍ നേടുന്ന സ്ഥാപനത്തില്‍ നിന്നുള്ള ശമ്പള വാഗ്ദാന രേഖ, രണ്ട് സ്ഥാപനങ്ങളിലെയും തൊഴിലുടമകള്‍ ഒപ്പുവച്ച രേഖ എന്നിവയും ഹാജരാക്കണം.
കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ നാളെ പ്രാബല്യത്തിലാകും. വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയുള്ള കര്‍ഫ്യൂ ആണ് പ്രധാന നിയന്ത്രണം. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. നിലവിലെ അറിയിപ്പ് അനുസരിച്ചു ഏപ്രില്‍ എട്ടുവരെയാണ് കര്‍ഫ്യൂ.
കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകിട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.
നേരത്തെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് നാല് വരെ എംബസ്സി കോണ്‍സുലാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും മാര്‍ച്ചിലെ മുഴുവന്‍ പരിപാടികളും മാറ്റിവെക്കുകയും ചെയ്തിരുന്നു. രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം മാനിച്ചാണ് ഇപ്പോള്‍ മാര്‍ച്ച് പതിനൊന്നു വരെ പതിവ് കോണ്‍സുലാര്‍ സേവനങ്ങള്‍ നിര്‍ത്തിയതെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കുവൈത്തില്‍ 11 ന് പൊതു അവധിയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. ഇസ്റാഅ്- മിഅ്റാജ് പ്രമാണിച്ചാണ് പൊതു അവധി. പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ അവധി പൊതുതാല്പര്യം കണക്കാക്കി ബന്ധപ്പെട്ട അധികൃതര്‍ ക്രമീകരിക്കും.
ഓഫിസുകളില്‍ നേരിട്ടെത്തേണ്ടുന്ന കേസുകളുടെ എണ്ണം തൊഴില്ശേഷിക്കനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയോടെയാകണം നേരിട്ടെത്തേണ്ടത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ബന്ധപ്പെടേണ്ട വെബ്സൈറ്റ് www.pack.gov.kw എന്നതാണ്. സ്വദേശികള്‍ക്ക് രാവിലെ 9 മുതല്‍ 1 മണിവരെയും വിദേശികള്‍ക്ക് വൈകിട്ട് 2 മണി മുതല്‍ 5.30 വരെയുമാണ് സന്ദര്‍ശന സമയം.