Currency

കുവൈത്ത് ഇന്ത്യന്‍ എംബസി സേവനങ്ങള്‍ നിര്‍ത്തിവെച്ച നടപടി മാര്‍ച്ച് 11 വരെ നീട്ടി

സ്വന്തം ലേഖകന്‍Friday, March 5, 2021 1:53 pm
kuwait

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ച നടപടി മാര്‍ച്ച് 11 വരെ നീട്ടി. നേരത്തെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് നാല് വരെ എംബസ്സി കോണ്‍സുലാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും മാര്‍ച്ചിലെ മുഴുവന്‍ പരിപാടികളും മാറ്റിവെക്കുകയും ചെയ്തിരുന്നു. രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം മാനിച്ചാണ് ഇപ്പോള്‍ മാര്‍ച്ച് പതിനൊന്നു വരെ പതിവ് കോണ്‍സുലാര്‍ സേവനങ്ങള്‍ നിര്‍ത്തിയതെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ മരണ രജിസ്ട്രേഷന്‍, ഐസിഡബ്ല്യുഎഫ് സഹായ അഭ്യര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള അടിയന്തിര സേവനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തുടരും. ഇത്തരം സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ cons1.kuwait@mea.gov.in എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. അബ്ബാസിയ, ഫഹഹീല്‍, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ തുടരുമെന്നും എംബസി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x