Currency

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് സൂചന

സ്വന്തം ലേഖകന്‍Wednesday, March 10, 2021 7:47 pm
kuwait

കുവൈത്ത് സിറ്റി: കോവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നതായി സൂചന. വാരാന്ത്യ അവധി ദിനങ്ങളില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നമെന്നു ആരോഗ്യമന്ത്രാലയം ശിപാര്‍ശ ചെയ്തു.

നിലവില്‍ പന്ത്രണ്ടു മണിക്കൂര്‍ ഉള്ള കര്‍ഫ്യൂ വാരാന്ത്യ അവധി ദിനങ്ങളില്‍ 24 മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കണമെന്നതാണ് ശിപാര്‍ശകളില്‍ പ്രധാനം. മത്സ്യ ലേലം ഉള്‍പ്പെടെ മുഴുവന്‍ ലേല നടപടികളും നിര്‍ത്തിവെക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. പ്രതിദിനം രണ്ടായിരം കേസുകള്‍ വരെ ആകാനിടയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. അതിനിടെ ഭാഗിക കര്‍ഫ്യൂ കാലയളവില്‍ വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെ പൊതുജനങ്ങള്‍ക്ക് ജംഇയകളില്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ക്യു ആര്‍ അപ്പോയ്ന്റ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് നിര്‍ദേശം ലഭിച്ചതായിപ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x